LiveTV

Live

Gulf

'സ്കൈട്രാന്‍' യാത്രാസൗകര്യവുമായി അബൂദാബി

'സ്കൈട്രാന്‍' യാത്രാസൗകര്യവുമായി അബൂദാബി
Summary
ഗള്‍ഫില്‍ സ്കൈ ട്രാന്‍ നടപ്പാക്കുന്ന ആദ്യത്തെ രാജ്യമെന്ന പദവിയും ഇതോടെ യു.എ.ഇക്ക് സ്വന്തമാകും.
'സ്കൈട്രാന്‍' യാത്രാസൗകര്യവുമായി അബൂദാബി

അബൂദബിയിലെ യാസ് ഐലന്റില്‍ 'സ്കൈട്രാന്‍' എന്ന അത്യാധുനിക യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച് അമേരിക്കയിലെ നാസക്ക് കീഴിലെ കമ്പനിയുമായി യാസ് ഐലന്റ് നടത്തിപ്പുകാരായ മിറാല്‍ ധാരണാപത്രം ഒപ്പിട്ടു. ഗള്‍ഫില്‍ സ്കൈ ട്രാന്‍ നടപ്പാക്കുന്ന ആദ്യത്തെ രാജ്യമെന്ന പദവിയും ഇതോടെ യു.എ.ഇക്ക് സ്വന്തമാകും.

റോഡിന് സമാന്തരമായ സ്ഥാപിച്ച ബാറില്‍ കാന്തിക ശക്തിയില്‍ തൂങ്ങി സഞ്ചരിക്കുന്ന വാഹനമാണ് സ്കൈട്രാന്‍. ഒരു വാഹനത്തില്‍ രണ്ടുപേര്‍ക്ക് യാത്രചെയ്യാം. അമേരിക്കയിലെ നാസക്ക് കീഴിലെ സ്കൈ ട്രാന്‍ കമ്പനിയാണ് ഇതിന്റെ നിര്‍മാതാക്കള്‍. യാസ് ഐലന്റിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യാനാണ് ആദ്യ ഘട്ടത്തില്‍ സ്കൈ ട്രാന്‍ ഉപയോഗിക്കുക. അടുത്തഘട്ടത്തില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളമവുമായി ഈ യാത്രാസംവിധാനത്തെ ബന്ധിപ്പിക്കും. പൂര്‍ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിത യാത്രാസംവിധാനമായ സ്കൈട്രാന്‍ പ്രവര്‍ത്തിക്കാന്‍ അധികം വൈദ്യുതിയോ, ഇന്ധനമോ അധികം ഉപയോഗിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. യാസ് ഐലന്റിലെ ഫെറാറി വേള്‍ഡ്, ഫോര്‍മുല വൺ സര്‍ക്യൂട്ട്, യാസ് വാട്ടര്‍വേള്‍ഡ്, യാസ് മറീന എന്നിവ സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് സ്കൈന്‍ ട്രാന്‍ യാത്ര എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍.