LiveTV

Live

Gulf

സൗദി ഖനനമേഖലയില്‍ 90,000 പുതിയ തൊഴില്‍ അവസരങ്ങള്‍

സൗദി ഖനനമേഖലയില്‍ 90,000 പുതിയ തൊഴില്‍ അവസരങ്ങള്‍
Summary
സൗദി അറേബ്യയുടെ ഖനന മേഖലയില്‍ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി 2020 ഓടെ 90,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

സൗദി അറേബ്യയുടെ ഖനന മേഖലയില്‍ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി 2020 ഓടെ 90,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുകയും നിലവിലുള്ളത് നവീകരിക്കുകയും ചെയ്യും.

ഖനന മേഖലയില്‍ നിന്ന് ആഭ്യന്തര ഉല്‍പാദന പട്ടികയിലേക്ക് 97 ശതകോടി റിയാലിന്റെ സംഭാവന നല്‍കാനാണ് നല്‍കാനാണ് ശ്രമിക്കുന്നത്. സൗദി അറേബ്യന്‍ മൈനിങ് കമ്പനി (മാഅദിന്‍) സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ ട്രെയിനിങ് കോര്‍പറേഷനുമായി (ടി.വി.ടി.സി) സഹകരിച്ച് സൗദിയുവാക്കള്‍ക്ക് ഈ രംഗത്ത് പരിശീലനം നല്‍കുകയും ചെയ്യും. മൂന്നുവര്‍ഷത്തിനുള്ളില്‍ നിലവില്‍ വരുന്ന വന്‍ തൊഴില്‍ അവസരം ഉപയോഗപ്പെടുത്താന്‍ സൗദി യുവാക്കളെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ഉദ്ദേശം.

അറാറില്‍ പ്രവര്‍ത്തിക്കുന്ന സൗദി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മൈനിങ്ങിന്റെ ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ ഇടങ്ങളില്‍ ശാഖകള്‍ തുടങ്ങാനും ആലോചനയുണ്ട്.
ഇതുസംബന്ധിച്ച സഹകരണത്തിന്റെ സാധ്യതകള്‍ തേടി ടി.വി.ടി.സി ഗവര്‍ണര്‍ അഹ്മദ് അല്‍ ഫുഹൈദും മാഅദിന്‍ സി.ഇ.ഒ ഖാലിദ് ബിന്‍ സാലിഹ് അല്‍ മുദൈഫിറും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി.