LiveTV

Live

Gulf

ദുബൈയിലെ വേള്‍ഡ് ആര്‍ട്ട് പ്രദര്‍ശനം മലയാളി കലാകാരന്‍മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

ദുബൈയിലെ വേള്‍ഡ് ആര്‍ട്ട് പ്രദര്‍ശനം മലയാളി കലാകാരന്‍മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
Summary
മേളയുടെ ആദ്യദിവസം മുതല്‍ ലൈവ് ആര്‍ട്ടില്‍ മലയാളി ചിത്രകാരന്‍മാര്‍ കയ്യടി നേടി

ലോകമെമ്പാടുമുള്ള ചിത്രകാരന്‍മാര്‍ സമ്മേളിച്ച ദുബൈയിലെ വേള്‍ഡ് ആര്‍ട്ട് പ്രദര്‍ശനം മലയാളി കലാകാരന്‍മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മേളയുടെ ആദ്യദിവസം മുതല്‍ ലൈവ് ആര്‍ട്ടില്‍ മലയാളി ചിത്രകാരന്‍മാര്‍ കയ്യടി നേടി.

മേളയുടെ ആദ്യദിവസം ലൈവ് ഡൂഡില്‍ ആര്‍ട്ടുമായി സിജിന്‍ ഗോപിനാഥാണ് വേള്‍ഡ് ട്രേഡ് സെന്ററിലെ വേദിയില്‍ കൈയടി നേടിയത്. രണ്ടാം ദിവസം ഷാഹുല്‍ ഹമീദ് എന്ന മലയാളി ചിത്രകാരന്റേതായിരുന്നു. എവേക്കനിങ് എന്ന പേരില്‍ മുന്നോട്ട് കുതിക്കുന്ന ദുബൈ നഗരത്തിന്റെ ആശയം പങ്കുവെക്കുകയായിരുന്നു ഷാഹുല്‍.

40 ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി ഏറ്റവും വലിയ സ്റ്റാളൊരുക്കിയത് മലയാളിയായ ജസ്നോ ജാക്സന്‍ നേതൃത്വം നല്‍കുന്ന ആര്‍ട്ട് ഫോര്‍ യു ഗാലറിയാണ്. 12 വയസുകാരനായ ജെന്‍സന്‍ റെജ്ഞി, എലിസബത്ത് ഡേവിസ്, അഞ്ജലി ബാബു എന്നിവരുടെ രചനകളും വേള്‍ഡ് ആര്‍ട്ട് ദുബൈയെ വേറിട്ടതാക്കി.