LiveTV

Live

Gulf

ബാത്തിന എക്​സ്​പ്രസ്​വേ പൂർണമായും ഗതാഗത സജ്ജമാകുന്നു

ബാത്തിന എക്​സ്​പ്രസ്​വേ പൂർണമായും ഗതാഗത സജ്ജമാകുന്നു
Summary
ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹമ്മദ്​ അൽ ഫുതൈസിയുടെ നേതൃത്വത്തിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്​ഥർ ചൊവ്വാഴ്​ച അവസാനഘട്ട ജോലികൾ വിലയിരുത്തി

ഒമാനിലെ പ്രധാന റോഡ്​ നിർമാണ പദ്ധതികളിൽ ഒന്നായ ബാത്തിന എക്​സ്​പ്രസ്​വേ പൂർണമായും ഗതാഗത സജ്ജമാകുന്നു. പദ്ധതിയുടെ അവസാനഘട്ടം മെയ്​ ഏഴിന്​ ഗതാഗതത്തിന്​ തുറന്നുകൊടുക്കുമെന്ന്​ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹമ്മദ്​ അൽ ഫുതൈസിയുടെ നേതൃത്വത്തിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്​ഥർ ചൊവ്വാഴ്​ച അവസാനഘട്ട ജോലികൾ വിലയിരുത്തി. ഒമാനിലെ ഏറ്റവും വലിയ റോഡ്​ നിർമാണ പദ്ധതികളിലൊന്ന്​ കൂടിയായ അൽ ബാത്തിന എക്​സ്​പ്രസ്​വേക്ക്​ 272 കിലോമീറ്ററാണ്​ മൊത്തം ദൈർഘ്യം. മസ്​കത്ത്​ എക്​സ്​പ്രസ്​വേ അവസാനിക്കുന്ന ഹൽബാനിൽ നിന്ന്​ തുടങ്ങി യു.എ.ഇ അതിർത്തിയായ ഖത്​മത്ത്​ മലാഹ വരെ നീളുന്ന റോഡ്​ നിർമാണം പൂർത്തിയാകുന്നതോടെ മസ്​കത്തിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള യാത്ര എളുപ്പമാകും. ആറ്​ പ്രധാനഘട്ടങ്ങളായി തിരിച്ചാണ്​ റോഡ്​ നിർമാണം പൂർത്തിയാക്കിയത്​. ബർക്ക വിലായത്തിലെ അൽ ഫിലൈജ്​ റൗണ്ട്​ എബൗട്ടിൽ നിന്ന്​ റുസ്​താഖ്​ വിലായത്ത്​ വരെ നീളുന്നതാണ്​ ആദ്യഘട്ടം.