LiveTV

Live

Gulf

കേരളത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി കുവൈത്തില്‍ വാഹനപ്രചരണജാഥ

കേരളത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി കുവൈത്തില്‍ വാഹനപ്രചരണജാഥ
Summary
നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെല്‍ഫെയര്‍പാർട്ടി സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം കുവൈത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.

നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെല്‍ഫെയര്‍പാർട്ടി സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം കുവൈത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. പ്രവാസലോകത്തെ പരിമിതമായ സാഹചര്യത്തിലും അണികളിൽ തെരഞ്ഞെടുപ്പാവേശത്തിന്റെ ചൂട് പകരുന്നതായി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച പ്രചാരണ ജാഥ.

രാവിലെ പുറപ്പെട്ട വാഹനജാഥക്ക് രിഗ്ഗായ്, ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍, അങ്കാറ, അബൂഹലീഫ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു. സമാപന വേദിയായ അബ്ബാസിയ ഫോക് ഹാളിൽ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. വെൽഫെയർ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു സന്ദേശം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച പ്രവർത്തകർ പാര്‍ട്ടി പതാകയും തെരഞ്ഞെടുപ്പ് ചിഹ്നവും കയ്യിലേന്തിയാണ് പ്രചാരണജാഥയിൽ അണിനിരന്നത്. മുഖത്ത് പാര്‍ട്ടി പതാക ആലേഖനം ചെയ്ത കുട്ടികളുള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം നാട്ടിലെ തെരഞ്ഞെടുപ്പു കൊട്ടിക്കലാശത്തിന്റെ പ്രതീതി ഉളവാക്കി.

വെൽഫെ‍യര്‍ കേരള കുവൈത്ത് ഭാരവാഹികളായ ഖലീല്‍ റഹ്മാന്‍, ലായിക് അഹമ്മദ്, ഷൗക്കത്ത് വളാഞ്ചേരി, അനിയൻ കുഞ്ഞ്, കൃഷ്ണദാസ്, മിനി വേണു ഗോപാല്‍, അൻവര്‍ ഷാജി, റസീന മുഹിയുദ്ധീൻ തുടങ്ങിയവർ വിവിധ മേഖലകളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ പ്രസംഗിച്ചു.