LiveTV

Live

Gulf

ജനാദിരിയ പൈതൃകോത്സവം: കലാവിരുന്നിന് തിരശീല വീഴുന്നു

ജനാദിരിയ പൈതൃകോത്സവം: കലാവിരുന്നിന് തിരശീല വീഴുന്നു
Summary
21 ദിനങ്ങള്‍ നീണ്ട കലാ വിരുന്നിനാണ് സമാപനമാകുന്നത്. അതിഥി രാജ്യമായ ഇന്ത്യയുടെ പവലിയനും സ്റ്റാളുകളും സ്വദേശികളെ ആകര്‍ഷിച്ചു. സ്വദേശികളുടെ പൈതൃക ഗ്രാമങ്ങളില്‍

ഇരുപത്തിയൊന്ന് ദിവസങ്ങള്‍ നീണ്ടു നിന്ന ജനാദിരിയ പൈതൃകോത്സവത്തിന് ഇന്ന് സമാപനമാകും. അതിഥി രാജ്യമായ ഇന്ത്യക്കൊപ്പം മൂന്നാഴ്ച നീണ്ട കലാ വിരുന്നിനാണ് ജനാദിരിയ സാക്ഷ്യം വഹിച്ചത്. നാളെ രാത്രിയോടെയാണ് പൈതൃകോത്സവത്തിന് സമാപനമാവുക.

21 ദിനങ്ങള്‍ നീണ്ട കലാ വിരുന്നിനാണ് സമാപനമാകുന്നത്. അതിഥി രാജ്യമായ ഇന്ത്യയുടെ പവലിയനും സ്റ്റാളുകളും സ്വദേശികളെ ആകര്‍ഷിച്ചു. സ്വദേശികളുടെ പൈതൃക ഗ്രാമങ്ങളില്‍ പ്രവാസികളുടെ ശക്തമായ സാന്നിധ്യമുണ്ടായി. വിവിധ പ്രവിശ്യകളുടെ സ്വീകരണ ഗാനങ്ങള്‍ കൊട്ടിക്കയറി.

സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് തുടക്കം കുറിച്ച ജനാദിരിയ പൈതൃകോത്സവത്തിന്റെ 32 ആം പതിപ്പിനാണ് കൊടിയിറങ്ങുന്നത്. അവസാന ദിനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ലക്ഷക്കണക്കിന് പേര്‍ രാവും പകലുമായി ജനാദിരിയ ഗ്രാമത്തിലെത്തി. ദേശീയ സുരക്ഷാ സേനയുടെ ആഭിമുഖ്യത്തിലാണ് കലാവിരുന്നും ഉത്സവവും അരങ്ങേറിയത്.