LiveTV

Live

Gulf

കുവൈത്തിൽ ഫത്​വ ആൻഡ്​ ലെജിസ്​ലേറ്റിവ് ബോർഡിൽ സമ്പൂർണ സ്വദേശിവത്കരണം പൂർത്തിയായി

കുവൈത്തിൽ ഫത്​വ ആൻഡ്​ ലെജിസ്​ലേറ്റിവ് ബോർഡിൽ സമ്പൂർണ സ്വദേശിവത്കരണം പൂർത്തിയായി
Summary
സെക്യൂരിറ്റി ജീവനക്കാർ ഒഴികെയുള്ള മുഴുവൻ വിദേശി ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് നൽകി

കുവൈത്തിൽ ഫത്​വ ആൻഡ്​ ലെജിസ്​ലേറ്റിവ് ബോർഡിൽ സമ്പൂർണ സ്വദേശിവത്കരണം പൂർത്തിയായതായി റിപ്പോർട്ട്. സെക്യൂരിറ്റി ജീവനക്കാർ ഒഴികെയുള്ള മുഴുവൻ വിദേശി ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് നൽകി . ഇതോടെ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്ന ആദ്യ സർക്കാർ വകുപ്പായി ഫത്‍വ ആന്‍ഡ് ലെജിസ്‍ലേറ്റീവ് ബോർഡ് മാറി .

മൂന്നു മാസത്തിനകം സർവിസ്​ ആനുകൂല്യങ്ങൾ നൽകി മുഴുവൻ വിദേശി ജീവനക്കാരെയും പിരിച്ചു വിടാനാണ് തീരുമാനം. വിദേശി ജീവനക്കാർക്ക്​ ഇതുസംബന്ധിച്ച വിവരം നൽകിയിട്ടുണ്ട്. സർക്കാർ വകുപ്പുകളിൽ സമ്പൂർണ സ്വദേശിവത്​കരണം നടപ്പാക്കണമെന്ന സിവിൽ സർവിസ് കമീഷൻ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് ഫത്‍വ നിയമ നിർമാണ വകുപ്പിന്റെ നടപടി . പൊതുവായ സ്വദേശിവത്​കരണ നയങ്ങൾക്കൊപ്പം തന്ത്രപ്രധാനമായ സർക്കാർ വകുപ്പ് എന്ന നിലയിലാണ് ഫത്‌വ വകുപ്പിൽ മുഴുവൻ വിദേശികളെയും ഒഴിവാക്കിയത്. നിയമനിര്മാണവകുപ്പിൽ ഉപദേഷ്ടാക്കൾ ആയി ജോലി ചെയ്തിരുന്നവരെ അടക്കം ഒഴിവാക്കിയിട്ടുണ്ട്. അതെ സമയം സെക്യൂരിറ്റി ജീവനക്കാരെ നിലനിർത്തുമെന്നാണ് സൂചന 2022 ആവുമ്പോഴേക്ക് രാജ്യത്തെ പൊതുമേഖല നൂറ് ശതമാനം സ്വദേശിവത്​കരണം നടപ്പാക്കാൻ സർക്കാർ പദ്ധതി തയാറാക്കിയിട്ടുണ്ട്​. സിവിൽ സർവിസ്​ കമ്മീഷന്റെ നേതൃത്വത്തിൽ ഇതിനുവേണ്ട പ്രാരംഭ നടപടികൾ ആരംഭിച്ചതായാണ് വിവരം. ഒഴിവാക്കാൻ പറ്റുന്ന വിദേശികളുടെ കൃത്യമായ കണക്ക് തയാറാക്കാൻ എല്ലാ വകുപ്പുകൾക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.