LiveTV

Live

Gulf

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; ആവേശത്തോടെ ഇന്ത്യന്‍ വനിതാ താരങ്ങള്‍

Summary
അടുത്ത വര്‍ഷവും മത്സരത്തിനെത്തുമെന്ന് ഇന്ത്യന്‍ വനിതാ താരങ്ങള്‍ മീഡിയവണിനോട് പറഞ്ഞു.

ലോക ചെസ് റാങ്കിങ്ങിലെ മികച്ച താരങ്ങള്‍ക്കൊപ്പം മത്സരിച്ച് മുന്നേറാനായതിന്‍റെ ആശ്വാസത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനായി സൌദിയില്‍ വനിതകള്‍ക്ക് പ്രത്യേക വസ്ത്ര നിബന്ധനകള്‍ വെച്ചെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാദം കളിക്കാര്‍ തള്ളി. അടുത്ത വര്‍ഷവും മത്സരത്തിനെത്തുമെന്ന് ഇന്ത്യന്‍ വനിതാ താരങ്ങള്‍ മീഡിയവണിനോട് പറഞ്ഞു.

റാപ്പിഡ് ചെസ് വിഭാഗത്തില്‍ സ്വര്‍ണവും ബ്ലിറ്റ്സ് വിഭാഗത്തില്‍ വെങ്കലും നേടിയ വിശ്വനാഥന്‍ ആനന്ദിനൊപ്പം ഇന്ത്യക്കായി കളിക്കാനെത്തിയത് മൂന്നു വനിതകളടക്കം എട്ട് പേര്‍. സൌദിയിലെ മത്സരത്തെ കുറിച്ച് ഇന്ത്യന്‍ വനിതാ താരങ്ങളുടെ പ്രതികരണം. വനിതകള്‍ക്ക് പ്രത്യേക നിബന്ധനകള്‍ വെച്ചെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളും താരങ്ങളും ആരോപിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ റാങ്കിങ്ങിലും ചെറിയ മുന്നേറ്റമുണ്ടാക്കി. മത്സര തുടക്കം മുതല്‍ അവസാനം വരെ മികച്ചതാക്കിയ സൌദി സംഘാടകരുടെ മികവില്‍ ചെസ് ഫെഡറേഷനും തൃപ്തരാണ്.