LiveTV

Live

Gulf

ഒമാന്‍ ബാങ്കിങ് മേഖലയില്‍ 2017 ല്‍ വന്‍ വളര്‍ച്ച

ഒമാന്‍ ബാങ്കിങ് മേഖലയില്‍ 2017 ല്‍ വന്‍ വളര്‍ച്ച
Summary
ബാങ്കിങ്​ മേഖലയിൽ ഒക്ടോബർ വരെ 23.3 ബില്യൻ റിയാലിന്‍റെ വായ്​പയാണ്​ ഉണ്ടായിരുന്നത്​.

ഒമാൻ ബാങ്കിങ്​ മേഖലയിൽ 2017 ല്‍ വൻ വളർച്ച. വായ്​പാ മേഖലയിലും നിക്ഷേപ മേഖലയിലും ഈ വർഷം ഒക്ടോബർ അവസാനം വരെ മികച്ച വളർച്ചയാണ്​ ഒമാനിലെ ബാങ്കുകൾ രേഖപ്പെടുത്തിയത്​. ബാങ്കിങ്​ മേഖലയിൽ ഒക്ടോബർ വരെ 23.3 ബില്യൻ റിയാലിന്‍റെ വായ്​പയാണ്​ ഉണ്ടായിരുന്നത്​.

വായ്​പയിലും നിക്ഷേപത്തിലും ഒമാനിലെ ബാങ്കുകൾ തൃപ്​തികരമായ വളർച്ചയാണ്​ കാഴ്ചവെക്കുന്നത്​. അതോടൊപ്പം ഇസ്ലാമിക്​ ബാങ്കുകളും വളർച്ച രേഖപ്പെടുത്തുന്നു. സ്വകാര്യ മേഖല ബാങ്കുകൾ നൽകുന്ന വായ്​പയിൽ 5.8 ശതമാനം വർധനയുണ്ടായി. ഈ വർഷം ഒക്​ടോബർ വരെ 20.8 ബില്യൻ റിയാലായിരുന്നു സ്വകാര്യ ബാങ്കുകൾ നൽകിയ മൊത്തം വായ്​പ. ഇതിൽ വ്യക്തിഗത വായ്​പകൾ 46.5 ശതമാനവും കോർപറേറ്റ്​ മേഖലക്കുള്ള വായ്​പ 45.3 ശതമാനവും ധനകാര്യ കോർപറേഷനുകൾക്കുള്ള വായ്പ അഞ്ച്​ ശതമാനവും മറ്റ്​ മേഖലകൾക്കുള്ള വായ്​പ 3.2 ശതമാനവുമാണ്​. മൊത്തം നിക്ഷേപത്തിൽ 4.8 ശതമാനം വർധനയുണ്ട്​. 21.5 ബില്യൻ റിയാലാണ്​ ഒക്ടോബർ വരെയുള്ള മൊത്തം നിക്ഷേപം. ഇതിൽ സ്വകാര്യ മേഖല നിക്ഷേപം 6.4 ശതമാനം വളർച്ച നേടി. ഈ വർഷം ഒക്ടോബർ വരെ 13.9 ബില്യൻ റിയാലായിരുന്നു സ്വകാര്യ നിക്ഷേപം.