LiveTV

Live

Gulf

കുവൈത്തിൽ സ്വദേശികളിക്കിടയിൽ തൊഴിലില്ലായ്മ വർധിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ സ്വദേശികളിക്കിടയിൽ തൊഴിലില്ലായ്മ വർധിച്ചതായി റിപ്പോർട്ട്
Summary
പതിനേഴായിരത്തോളം സ്വദേശി യുവാക്കൾ തൊഴിലിനായി കാത്തിരിക്കുന്നെണ്ടെന്നാണ് കണക്ക്

കുവൈത്തിൽ സ്വദേശികളിക്കിടയിൽ തൊഴിലില്ലായ്മ വർധിച്ചതായി റിപ്പോർട്ട് . പതിനേഴായിരത്തോളം സ്വദേശി യുവാക്കൾ തൊഴിലിനായി കാത്തിരിക്കുന്നെണ്ടെന്നാണ് കണക്ക് . അൽ അൻബ പത്രമാണ് സിവിൽ സർവിസ്​ കമീഷനിൽ തൊഴിലിനായി രജിസ്​റ്റർ ചെയ്​തവരുടെ കണക്കു പ്രസിദ്ധീകരിച്ചത്​.

കഴിഞ്ഞ മേയിൽ2017 ആദ്യ പകുതിയിൽ 14822 പേരുണ്ടായിരുന്ന സ്ഥാനത്താണ് വർഷാവസാനമായപ്പോഴേക്കും തൊഴിലിനായി പേര് രെജിസ്റ്റർ ചെയ്തവരുടെ എണ്ണം 17000 കവിഞ്ഞത് . പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്​ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതലുള്ളത്. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക്​ സ്വദേശികളെ ജോലിക്ക്​ വെക്കാൻ താൽപര്യമില്ലാത്തതാണ് തൊഴിലില്ലായ്മ കൂടാൻ കാരണമായി പത്രം വിലയിരുത്തുന്നത് . സ്വദേശികളേക്കാൾ ഉൽപാദനക്ഷമതയുള്ള വിദേശികളെ താരതമ്യേന കുറഞ്ഞ ശമ്പളത്തിന്​ നിയമിക്കാനാണ്​ തൊഴിലുടമകൾക്ക്​ താൽപര്യം. സ്വദേശിവത്കരണ നീക്കങ്ങൾ ശക്തമായി തുടരുമ്പോഴും രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ സ്വദേശികളുടെ തോത്​ കുറഞ്ഞുവരുന്നതിനെ ആശങ്കയോടെയാണ്​ അധികൃതർ കാണുന്നത്​. രാജ്യത്ത്​ സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ അഞ്ചുവർഷത്തെ കർമപദ്ധതി തയാറാക്കിയിട്ടുണ്ട്​. സംരംഭക രംഗത്തേക്ക്​ ഇറങ്ങുന്നവർക്ക്​ സർക്കാർ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട് എന്നാൽ, എല്ലാ പ്രോത്സാഹനവും നൽകിയിട്ടും പ്രതീക്ഷിച്ച പോലെ സ്വദേശി യുവാക്കൾ സംരംഭകരായി മാറുന്നില്ലെന്നാണ്​ റിപ്പോർട്ടുകൾ. സർക്കാർ ജോലിക്കാണ്​ ഭൂരിഭാഗം സ്വദേശികളും താൽപര്യപ്പെടുന്നത്​. പ്രതിവർഷം 30000 സ്വദേശികൾ ആണ് ബിരുദപഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.