LiveTV

Live

Gulf

കുവൈത്ത് ​ നാഷണൽ ബാങ്കിന്​ ഇന്ത്യയിൽ ശാഖ തുടങ്ങാൻ ആലോചന

കുവൈത്ത് ​ നാഷണൽ ബാങ്കിന്​ ഇന്ത്യയിൽ ശാഖ തുടങ്ങാൻ ആലോചന
Summary
അബൂദബി കൊമേഴ്സ്യൽ ബാങ്ക്​, ദോഹ ബാങ്ക് തുടങ്ങിയ ഗൾഫ് ബാങ്കുകൾക്ക് പിന്നാലെയാണ് കുവൈത്തിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ നാഷണൽ ബാങ്കും ഇന്ത്യൻ വിപണി ലക്ഷ്യമിടുന്നത്

കുവൈത്ത് ​ നാഷണൽ ബാങ്കിന്​ ഇന്ത്യയിൽ ശാഖ തുടങ്ങാൻ ആലോചനയെന്ന്​ റിപ്പോർട്ട്​. ഇന്ത്യയിലും ജർമനിയിലും ശാഖ തുടങ്ങുന്നത്​ പരിഗണനയിലാണെന്ന്​ എൻ.ബി.കെയുടെ ഇന്റര്‍നാഷണൽ ബാങ്കിങ്​ ഗ്രൂപ്പ്​ ചീഫ്​ എക്​സിക്യൂട്ടിവ്​ ഓഫീസര്‍ ജോർജ്​ റിച്ചാനി പറഞ്ഞു.

അബൂദബി കൊമേഴ്സ്യൽ ബാങ്ക്​, ദോഹ ബാങ്ക് തുടങ്ങിയ ഗൾഫ് ബാങ്കുകൾക്ക് പിന്നാലെയാണ് കുവൈത്തിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ നാഷണൽ ബാങ്കും ഇന്ത്യൻ വിപണി ലക്ഷ്യമിടുന്നത് . ഇന്ത്യക്കു ജർമയിലും ശാഖകൾ തുടങ്ങാൻ എൻ ബി കെ ക്കു പദ്ധതിയുള്ളതായാണ് സൂചന എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവിരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല . സൗദി അറേബിയയിലെ പ്രവർത്തനം വികസിപ്പിക്കാനും എൻ ബി കെ ക്കു പദ്ധതിയുണ്ട് . കൂടുതൽ ശാഖകൾ തുടങ്ങിയും പ്രാദേശിക ബാങ്കുകൾ ഏറ്റെടുത്തും അടുത്ത വർഷം അവസാനത്തോടെ സൗദിയിലെ പ്രവർത്തനം വ്യാപിപ്പിക്കാനാണ്​ പരിപാടി. വിവിധ അറബ് അറബ്​ രാജ്യങ്ങളിലായി അടുത്ത വർഷം അഞ്ച്​ പുതിയ ശാഖകൾ തുറക്കുമെന്നും എൻ ബി കെ ഇന്റർനാഷണൽ ബാങ്കിങ് സി ഇ ഒ പറഞ്ഞു . അതിനിടെ കുവൈത്തിലെ ബാങ്കുകൾ ​ കഴിഞ്ഞ മൂന്ന്​ വർഷത്തിൽ നിക്ഷേപത്തിലും വായ്​പയിലും റെക്കോർഡ്​ വളർച്ച കൈവരിച്ചതായി ​ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഇസ്​ലാമിക്​ ബാങ്കുകൾ 5.2 ശതമാനവും ശരാശരി പരമ്പരാഗത ബാങ്കുകൾ 3.6 ശതമാനവും ശരാശരി വളർച്ചയാണ് ​ രേഖപ്പെടുത്തിയത്​. 2017 സെപ്തംബറിലെ കണക്കുകൾ പ്രകാരം മൊത്തം ബാങ്കിങ്​ വിപണിയുടെ 46 ശതമാനം ഇസ്​ലാമിക്​ ബാങ്കുകൾക്കാണെന്നും നിലവിലെ വളർച്ച തുടരുകയാണെങ്കിൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ അധികം താമസിയാതെ ഇസ്​ലാമിക്​ ബാങ്കുകൾ മുന്നിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.