LiveTV

Live

Gulf

കുവൈത്തിൽ ഷെയ്ഖ് ജാബിർ മുബാറക് അൽ ഹമദ് അൽ സബാഹ് വീണ്ടും പ്രധാനമന്ത്രിയാകും

കുവൈത്തിൽ ഷെയ്ഖ് ജാബിർ മുബാറക് അൽ ഹമദ് അൽ സബാഹ് വീണ്ടും പ്രധാനമന്ത്രിയാകും
Summary
പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുക്കാൻ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി

കുവൈത്തിൽ ഷെയ്ഖ് ജാബിർ മുബാറക് അൽ ഹമദ് അൽ സബാഹ് വീണ്ടും പ്രധാനമന്ത്രിയാകും. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുക്കാൻ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി.

പുതിയ മന്ത്രിസഭ രൂപവത്​കരിക്കുന്നതുമായി ബന്ധപ്പെട്ടു രാജകുടുംബത്തിലെ പ്രമുഖരുമായി അമീർ കൂടിയാലോചന നടത്തിയിരുന്നു . മുൻ പ്രധാനമന്ത്രി ശൈഖ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ്, സ്​പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് പുതിയ മന്ത്രിസഭയെ നയിക്കാൻ ഷെയ്ഖ് ജാബിർ മുബാറക് അൽസബാഹിന്റെ അമീർ തെരഞ്ഞെടുത്തത് . മന്ത്രിമാരെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു പുതിയ മന്ത്രിസഭയിൽ നിലവിലെ മൂന്നുമന്ത്രിമാർക്ക്​ സ്ഥാനം നഷ്​ടമാവുമെന്നാണ് ​ സൂചന. മന്ത്രിസഭാ കാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ അബ്​ദുല്ല അസ്സബാഹ്​, എണ്ണ മന്ത്രി ഇസ്സാം അൽ മർസൂഖ്​, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ്​ അൽ ഫാരിസ്​ എന്നിവർക്കു പകരം നാലുപേർ പുതുതായികാബിനറ്റിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ . നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാവാനും ഇടയുണ്ട്​. അതിനിടെ മുൻ മന്ത്രിസഭയിലെ കുറ്റാരോപിതരായ അംഗങ്ങൾ പുതിയ മന്ത്രിസഭയിൽ ഇടംപിടിക്കില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് പ്രതിപക്ഷചേരിയിലെ ഖാലിദ് അൽ ഉതൈബി എംപി പറഞ്ഞു. മന്ത്രിമാർക്കെതിരെ കുറ്റവിചാരണ നോട്ടിസ്​ സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് കുവൈത്ത് മന്ത്രിസഭ രാജിവെച്ചത്.