LiveTV

Live

Gulf

ഒമാനില്‍ കാർഷിക പ്രവർത്തനങ്ങൾക്ക്​ ഇൻഷുറൻസ്​ പരിരക്ഷ

 ഒമാനില്‍ കാർഷിക പ്രവർത്തനങ്ങൾക്ക്​ ഇൻഷുറൻസ്​ പരിരക്ഷ
Summary
പ്രകൃതിക്ഷോഭം മൂലവും അഗ്നിബാധയടക്കം അപകടങ്ങൾ മൂലവും മറ്റും കർഷകർക്ക്​ ഉണ്ടാകുന്ന നഷ്ടം ലഘൂകരിക്കുകയാണ്​ ഇൻഷുറൻസ്​ പദ്ധതിയുടെ ലക്ഷ്യം

ഒമാൻ ഇതാദ്യമായി കാർഷിക പ്രവർത്തനങ്ങൾക്ക്​ ഇൻഷുറൻസ്​ പരിരക്ഷ ഏർപ്പെടുത്തുന്നു. പ്രകൃതിക്ഷോഭം മൂലവും അഗ്നിബാധയടക്കം അപകടങ്ങൾ മൂലവും മറ്റും കർഷകർക്ക്​ ഉണ്ടാകുന്ന നഷ്ടം ലഘൂകരിക്കുകയാണ്​ ഇൻഷുറൻസ്​ പദ്ധതിയുടെ ലക്ഷ്യം.

പച്ചക്കറികൾ, വിളകൾ, ഹരിത ഗൃഹങ്ങൾ എന്നിവയായിരിക്കും ആദ്യഘട്ടത്തിൽ ഇൻഷൂറൻസ്​ പരിരക്ഷയിൽ ഉൾപ്പെടുത്തുക. രണ്ടാം ഘട്ടത്തിൽ വളർത്തുമൃഗങ്ങൾ, കോഴി വളർത്തൽ എന്നിവയും മൂന്നാംഘട്ടത്തിൽ ഈത്തപ്പഴം,തേനീച്ച വളർത്തൽ എന്നിവയും ഉൾപ്പെടുത്തും. നാളെ നടക്കുന്ന ചടങ്ങിൽ കാർഷിക ഫിഷറീസ്​ മന്ത്രി ഡോ.ഫുആദ്​ ബിൻ ജാഫർ അൽ സജ്​വാനി കാർഷിക ഇൻഷൂറൻസ്​ പോളിസി വിപണിയിൽ അവതരിപ്പിക്കുമെന്ന്​ കാപിറ്റൽ മാർക്കറ്റ്​ അതോറിറ്റി വക്താവ്​ അറിയിച്ചു. കാപിറ്റൽ മാർക്കറ്റ്​ അതോറിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ഫിഷറീസ്​ മന്ത്രാലയം, ഒമാൻ ചേംബർ ഓഫ്​ കൊമേഴ്സ്​ ആൻഡ്​ ഇൻഡസ്ട്രി, ഒമാൻ റീ ഇൻഷൂറൻസ്​ കമ്പനി, ഇൻഷൂറൻസ്​ കമ്പനികളുടെ പ്രതിനിധികൾ എന്നിവരുടെ ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ്​ കാർഷിക പോളിസി യാഥാർഥ്യമാകുന്നത്​.