LiveTV

Live

Gulf

കുവൈത്തിൽ പള്ളികളിൽ ഫിങ്കർപ്രിൻറ് പഞ്ചിംഗ്; നീക്കത്തിനെതിരെ ഇമാമുമാർ രംഗത്ത്

കുവൈത്തിൽ പള്ളികളിൽ ഫിങ്കർപ്രിൻറ് പഞ്ചിംഗ്; നീക്കത്തിനെതിരെ ഇമാമുമാർ രംഗത്ത്
Summary
പള്ളികളും മതസ്ഥാപനങ്ങളും മറ്റ് സർക്കാർ ഡിപ്പാർട്ടുമെന്റുകളെപ്പോലെ കാണേണ്ട മേഖലയല്ലെന്നാണ് ഇമാം-മുഅദ്ദിൻ യൂനിയന്റെ നിലപാട്

കുവൈത്തിൽ പള്ളികളിൽ ഫിങ്കർപ്രിൻറ് പഞ്ചിംഗ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഇമാമുമാർ രംഗത്ത് . ഓരോ നമസ്​കാരത്തിന് മുമ്പും ശേഷവും പഞ്ചിംഗ് നടത്തണമെന്ന നിബന്ധന ഇമാമുമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെതെന്ന് ഇമാം-മുഅദ്ദിൻ യൂനിയൻ ആരോപിച്ചു.

പള്ളികളും മതസ്ഥാപനങ്ങളും മറ്റ് സർക്കാർ ഡിപ്പാർട്ടുമെന്റുകളെപ്പോലെ കാണേണ്ട മേഖലയല്ലെന്നാണ് ഇമാം-മുഅദ്ദിൻ യൂനിയന്റെ നിലപാട്. ഇമാമുമാരുടെയും ഖത്തീബുമാരുടെയും വിശ്വാസ്യത തകർക്കാൻ കാരണമാകുന്ന തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർലമെൻറ് സ്​പീക്കർക്കും സിവിൽ സർവ്വീസ്​ കമ്മീഷൻ മേധാവിക്കും കത്തയച്ചതായി യൂനിയൻ മേധാവി ഡോ. താരിഖ് അൽതവാരി പറഞ്ഞു. ആരാധനകൾക്ക് നേതൃത്വം കൊടുക്കുന്നവരെന്ന നിലക്ക് സമൂഹത്തിെൻറ വിശ്വാസ്യതയും അംഗീകാരവും ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് പളളികളിലെ ജീവനക്കാർ. ഓരോ നമസ്​കാരത്തിന് മുമ്പും ശേഷവും പഞ്ചിംഗ് നടത്തണമെന്ന നിബന്ധന ആ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മസ്​ജിദുൽ കബീർ ഇമാം ശൈഖ് ഡോ. മാജിദ് അൽ ഇൻസി, മറ്റു സ്വദേശിഇമാമുമാരായ ഡോ. ജാസിം അൽ ജാസിം, താമിർ അൽ സലീം, ശൈഖ് ഡോ. ഖാലിദ് അൽ മുദ്റാസ്​ എന്നിവരും പള്ളികളിൽ പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിനെ എതിർത്ത് രംഗത്തുവന്നു. പള്ളികളിൽ പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാൻ നീക്കമാരംഭിച്ചതായി കഴിഞ്ഞ ദിവസമാണ് ഔഖാഫ്- ഇസ്​ലാമികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് അൽ ഇമാദി അറിയിച്ചത്.