LiveTV

Live

Gulf

ദമ്മാമില്‍ അഞ്ച് മാസമായി ശമ്പളമില്ലാതെ മലയാളികള്‍ ദുരിതത്തില്‍

ദമ്മാമില്‍ അഞ്ച് മാസമായി ശമ്പളമില്ലാതെ മലയാളികള്‍ ദുരിതത്തില്‍
Summary
ദമ്മാമിലെ നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ശമ്പളവും താമസ സൗകര്യവും ഇല്ലാതെ കഴിയുന്നത്

അഞ്ചു മാസമായി ശമ്പളമില്ലാതെ മലയാളികള്‍ ദുരിതത്തില്‍. ദമ്മാമിലെ നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ശമ്പളവും താമസ സൗകര്യവും ഇല്ലാതെ കഴിയുന്നത്. കുടിശിശികയായ ശമ്പളത്തിന് വേണ്ടി ലേബര്‍ കോടതിയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. പത്ത് മാസം മുമ്പാണ് ഏഴ് മലയാളികള്‍ ദമ്മാമിലെ ഇൌ കമ്പനിയില്‍ ഇവരെത്തിയത്. അതും വിസക്ക് ഒരു ലക്ഷത്തോളം രൂപ നല്‍കി.

ജോലി തുടങ്ങി മാസം പിന്നിട്ടപ്പോള്‍ വാഗ്ദാനം ചെയ്ത ശമ്പളമില്ല. പിന്നെ ശമ്പളമേ ഇല്ലാതായി. അഞ്ച് മാസമായി ഭക്ഷണത്തിനുള്ള പണം പോലുമില്ല. തൊഴിലാളികളില്‍ പലര്‍ക്കും കരാറേ ഉണ്ടായിരുന്നില്ല. ശമ്പളം ലഭിച്ചതാകെ രണ്ടു മാസം. ദുരിതമായതോടെ നാട്ടില്‍നിന്ന് ജോലിക്ക് കൊണ്ടുവന്ന ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടു. അവര്‍ പക്ഷേ കൈമലര്‍ത്തി.

സംസ്ഥാന പൊലീസ് മേധാവിക്കും ഇന്ത്യന്‍ എംബസ്സിയിലും പരാതി നല്‍കിയിട്ടുണ്ടിവര്‍. കിട്ടാനുള്ള ശമ്പളം ഇല്ലാതെ നാട്ടിലേക്കു തിരിക്കാന്‍ സഥാപനം ആവശ്യപ്പെട്ടു. എന്നാല്‍ കുടിശ്ശിക ശമ്പളത്തിന് വേണ്ടി ലേബര്‍ കോടതിയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണിവര്‍