LiveTV

Live

Gulf

ഇന്ത്യയിലേക്കുള്ള യു.എ.ഇ നിക്ഷേപം, ഉരുണ്ട് കളിച്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍

ഇന്ത്യയിലേക്കുള്ള യു.എ.ഇ നിക്ഷേപം, ഉരുണ്ട് കളിച്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍
Summary
ഇന്ത്യ-യു.എ.ഇ സംയുക്ത നിക്ഷേപത്തിലൂടെ 75 ശതകോടി ഡോളറിന്റെ നിക്ഷപം ഉണ്ടാകുമെന്നാണ് 2015 ആഗസ്റ്റ് 16 ന് യു.എ.ഇയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ച് മടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുമ്പോഴും യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തെ കുറിച്ച് കണക്കില്ല. യു.എ.യിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച് കൃത്യമായ ധാരണയില്ല. ഇന്ത്യയിലെത്തിയ യു.എ.ഇയുടെ പുതിയ നിക്ഷേപങ്ങളെ കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി.

ഇന്ത്യ-യു.എ.ഇ സംയുക്ത നിക്ഷേപത്തിലൂടെ 75 ശതകോടി ഡോളറിന്റെ നിക്ഷപം ഉണ്ടാകുമെന്നാണ് 2015 ആഗസ്റ്റ് 16 ന് യു.എ.ഇയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അപ്പോള്‍ രണ്ടുവര്‍ഷത്തിനിടെ യുഎഇയില്‍ നിന്ന് എത്ര നിക്ഷേപം ഇന്ത്യയിലെത്തി. കണക്കുകള്‍ സംബന്ധിച്ച വാര്‍ത്തലേഖകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂറിയും കോണ്‍സുല്‍ ജനറല്‍ വിപുലും ഒരുപോലെ ഉരുണ്ടുകളിച്ചു.

വര്‍ഷം 15 ബില്യന്‍ ഡോളര്‍ പ്രവാസികള്‍ കേരളത്തിലേക്ക് മാത്രം അയക്കുന്നുണ്ട്. അവയില്‍ എത്ര നിക്ഷേപമായി മാറുന്നു എന്ന് പറയാനാവില്ലെന്ന് ഡോ. ആസാദ് മൂപ്പന്‍ വിശദീകരിച്ചു. ഇന്ത്യ യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് ഒരുങ്ങുന്പോഴും എന്തുകൊണ്ട് കണക്കുകളില്ല എന്ന ചോദ്യത്തോടെ അംബസാഡര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.