LiveTV

Live

Gulf

പ്രാര്‍ഥനാ നിര്‍ഭരമായ ഒരു പകലിന് ശേഷം മലയാളി തീര്‍ഥാടകര്‍ അറഫയിലേക്ക്

പ്രാര്‍ഥനാ നിര്‍ഭരമായ ഒരു പകലിന് ശേഷം മലയാളി തീര്‍ഥാടകര്‍ അറഫയിലേക്ക്
Summary
തല്‍ബിയ്യത്ത് മന്ത്രോ ഉച്ചാരണവും ദൈവ സ്മരണയും ഖുര്‍ആന്‍ പാരായണവും ഒത്തുചേര്‍ന്ന ഒരു പകലാണ് ഹാജിമാര്‍ക്ക് ഇന്ന് മിനായില്‍ കഴിഞ്ഞു പോയത്

പ്രാര്‍ഥനാ നിര്‍ഭരമായ ഒരു പകലിന് ശേഷമാണ് മലയാളി തീര്‍ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് നീങ്ങുന്നത്. തല്‍ബിയ്യത്ത് മന്ത്രോ ഉച്ചാരണവും ദൈവ സ്മരണയും ഖുര്‍ആന്‍ പാരായണവും ഒത്തുചേര്‍ന്ന ഒരു പകലാണ് ഹാജിമാര്‍ക്ക് ഇന്ന് മിനായില്‍ കഴിഞ്ഞു പോയത്. ഇന്നത്തെ അറഫാ സംഗമത്തിനുള്ള മാനസികവും ആത്മായവുമായ തയ്യാറെടുപ്പായിരുന്നു അര്‍ക്ഷരാര്‍ഥത്തില്‍ ഇന്ന് മിനാ താഴ്വര സാക്ഷ്യം വഹിച്ചത്.

ഒറ്റക്കും കൂട്ടായുമുള്ള പ്രാര്‍ഥാനകളും പ്രവാചക കീര്‍ത്തനങ്ങളുമായിരുന്നു മിനായിലെ തമ്പുകള്‍ സാക്ഷ്യം വഹിച്ചത്. പാപമോചനത്തിനായി അള്ളാഹുവിലേക്ക് കൈകള്‍ ഉയര്‍ത്തിയുള്ള പ്രാര്‍ഥനയായിരുന്നു എങ്ങും. നമസ്കാരവും ഖുര്‍ആന്‍ പാരണായവുമായി തീര്‍ഥാടകര്‍ തമ്പുകളില്‍ സജീവമായി. കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിപക്ഷം ഹാജിമാരും പുലര്‍ച്ചക്ക് മുന്‍പ് തന്നെ മിനായിലെത്തിയിരുന്നു. അപ്പോള്‍ ആരംഭിച്ച തല്‍ബിയ്യത്ത് മന്ത്രങ്ങള്‍ രാത്രിയിലും തുടരുകയാണ്.

സ്വകാര്യ ഗ്രൂപ്പുകളില്‍ വന്നവര്‍ക്കായി ഓരോ നമസ്കാരത്തിന് ശേഷവും പണ്ഡിതന്മാരുടെയും ഗ്രൂപ്പ് അമീറുമാരുടെയും നേതൃത്വത്തില്‍ പഠന ക്ലാസുകളും ഉത്ബോധന പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. കടുത്ത ചൂട് അടക്കമുള്ള എല്ലാ പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച് ആത്മീയമായ കരുത്ത് നേടി അറഫയിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് തീര്‍ഥാ‌ടകര്‍.