LiveTV

Live

Gulf

ഹജ്ജ്; ഇന്ത്യൻ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി

ഹജ്ജ്; ഇന്ത്യൻ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി
Summary
നാളെത്തെ തിരക്ക് കുറക്കന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഹാജിമാർ ഇന്ന് രാത്രി മുതൽ മിനായിലേക്ക് പുറപ്പെടുന്നത്.

ഹജ്ജ് കർമങ്ങൾ ആരംഭിക്കാൻ മണിക്കുറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇന്ത്യയിൽ നിന്നെത്തിയ അറുനൂറോളം വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ ആയിരത്തിൽ അധികം ഉദ്യോഗസ്ഥരാണ് ഹാജിമാരെ നയിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഹാജിമാർ അല്‍പ്പ സമയത്തിനകം മിനായിലേക്ക് നീങ്ങും.

നാളെത്തെ തിരക്ക് കുറക്കന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഹാജിമാർ ഇന്ന് രാത്രി മുതൽ മിനായിലേക്ക് പുറപ്പെടുന്നത്. മിനയിലേക്കു പുറപ്പെടാന്‍ വൈകുന്നേരത്തോടെ തയ്യാറാവാന്‍ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥര്‍ ഇന്ത്യൻ തീർഥാടകർക്കു നിര്‍ദേശം നല്‍കിയിരുന്നു. തീര്‍ഥാടകരെ താമസസ്ഥലത്തുനിന്നും ഹജ്ജ് സേവന ഓഫീസ് ആധികൃതർ ബസ് മാർഗം മിനായിൽ എത്തിക്കും.

നാളെ രാവിലെയോടെ എല്ലാ ഹാജിമാരെയും മിനായിൽ എത്തിക്കാനുള്ള മുഴുവൻ നടപ്പടി ക്രമങ്ങളും പൂർത്തീകരിച്ചതായി ഹജ്ജ് മിഷൻ അറിയിച്ചു. കിംഗ് കിംഗ് അബ്ദുൽ അസീസ് ബ്രിഡ്ജിനു സമീപം ജൗഹറ സ്ട്രീറ്റിനും സുഖുൽ അറബ് റോഡിനും ഇടയിലാണ് സജ്ജ് കമ്മിറ്റിക്ക് കീഴിലെ തീര്‍ഥാടകര്‍ക്ക് മിനായിൽ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. അയ്യായിരം ഹാജിമാരടങ്ങുന്ന ഓരോ മക്തബിനു കിഴിലുള്ള ഹാജിമാർക്കും പ്രതേകം ടെന്റുകൾ തിരിച്ചാണ് താമസം ഒരുക്കിയിട്ടുള്ളത്.മിനായിലെ തമ്പു കളിൽ മൂന്ന് നേരവും ഭക്ഷണം വിതരണം ചെയ്യും. സ്വകാരു ഗ്രൂപ്പുകളിലെ ഭൂരിഭാഗം ഹാജിമാരും കിംഗ് ഖാലിദ് പാലത്തിന് സമീപത്തുള്ള ടെന്റുകളിലാണ് താമസിക്കുക. തീർഥാടകർക്ക് വേണ്ട അടിയന്തര സഹായങ്ങൾ ഹജ്ജ് മിഷൻ ഓഫീസിൽ നിന്ന് ലഭിക്കും.