LiveTV

Live

Gulf

യുഎഇയില്‍ താമസ വിസയുള്ളവരുടെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി ഒഴിവാക്കുന്നു

 യുഎഇയില്‍ താമസ വിസയുള്ളവരുടെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി ഒഴിവാക്കുന്നു
Summary
പകരം ഇലക്ട്രോണിക്സ് സംവിധാനം പരിഗണിക്കുകയാണ് താമസ-വിദേശികാര്യ ഡയറക്ടറേറ്റ്

യുഎഇയില്‍ താമസ വിസയുള്ളവരുടെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി ഒഴിവാക്കുന്നു. പകരം ഇലക്ട്രോണിക്സ് സംവിധാനം പരിഗണിക്കുകയാണ് താമസ-വിദേശികാര്യ ഡയറക്ടറേറ്റ്. അജ്മാനില്‍ ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

നിലവില്‍ യുഎഇ റെസിഡന്‍സ് വിസയുള്ളവരുടെ പാസ്പോര്‍ട്ടില്‍ ഇത്തരത്തില്‍ വിസാ പേപ്പര്‍ അടിച്ചുനല്‍കുന്നതാണ് രീതി. ഇത് ഒഴിവാക്കി പകരം ഇലക്ട്രോണിക്സ് സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ചാണ് താമസ- വിദേശികാര്യ ഡയറക്ട്രേറ്റിന്റെ ആലോചന. വിസാ നടപടികള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കി പേപ്പര്‍ ജോലികള്‍ കുറക്കുന്നതിന്റെ ഭാഗായാണിത്. താമസവിസ സ്റ്റാമ്പ് ചെയ്യാനായി ഡയറക്ട്രേറ്റിന്റെ സേവനകേന്ദ്രത്തില്‍ എത്തേണ്ടി വരുന്നതും ഒഴിവാക്കും. ഇത്തരമൊരു പരീക്ഷണം ഇപ്പോള്‍ അജ്മാനില്‍ നടക്കുന്നുണ്ട്. അത് വിജയിച്ചാല്‍ ഇലക്ട്രോണിക്സ് സംവിധാനം വ്യാപകമാക്കാനാണ് തീരുമാനം. താമസവിസ കൈപറ്റാനായി സേവനകേന്ദ്രത്തില്‍ അബൂദബിയില്‍ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ ടൈപ്പിങ് കേന്ദ്രങ്ങള്‍ വഴി വിസ പ്രിന്റെടുത്ത് നല്‍കുന്ന നടപടിക്കും വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.