LiveTV

Live

Gulf

ഇന്റിഗോ എയര്‍ലൈന്‍സിന്റെ ദോഹ കോഴിക്കോട് സര്‍വ്വീസ് ജൂലൈ 20 മുതല്‍

Summary
പുലര്‍ച്ചെ 3 45 ന് ദോഹയില്‍ നിന്ന് കോഴിക്കേട്ടേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 10 30 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് 11 30 പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1 30 ന് ദോഹയിലെത്തും.

ന്ത്യന്‍ വിമാനക്കമ്പനിയായ ഇന്റിഗോ എയര്‍ലൈന്‍സിന്റെ ദോഹ കോഴിക്കോട് സര്‍വ്വീസ് ജൂലൈ 20 മുതല്‍ ആരംഭിക്കും . ചെലവ് കുറഞ്ഞ യാത്ര ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് 399 റിയാല്‍ മുതലുള്ള ഉദ്ഘാടന ഓഫറാണ് ഇന്റിഗോ പ്രഖ്യാപിച്ചത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മൂന്നാമത്ത ഇന്ത്യന്‍ കമ്പനിയാണ് ഇന്റിഗോ പ്രതിദിന സര്‍വ്വീസിനാണ് തുടക്കം കുറിക്കുന്നത്. ജൂലൈ 20 മുതല്‍ ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന വിമാന സര്‍വ്വീസാണ് ഇന്റിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. പുലര്‍ച്ചെ 3 45 ന് ദോഹയില്‍ നിന്ന് കോഴിക്കേട്ടേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 10 30 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് 11 30 പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1 30 ന് ദോഹയിലെത്തും. ചെലവു കുറഞ്ഞ യാത്രയാണ് ഇന്റിഗോയുടെ ഉദ്ഘാടന ഓഫര്‍ 399 റിയാലാണ് ടിക്കറ്റ് നിരക്ക്.

ദോഹ ചെന്നൈ വിമാനസര്‍വ്വീസുമായി ബന്ധിപ്പിച്ചാണ്് ഇന്റിഗോ കോഴിക്കോട്ടേക്കുള്ള സര്‍വ്വീസിനൊരുങ്ങുന്നത് .ചെന്നൈയില്‍ നിന്ന് പുലര്‍ച്ചെ 2 45 ന് ദോഹയിലെത്തുന്ന വിമാനമാണ് 3 45 ന് കോഴിക്കോട്ടേക്ക് പുറപ്പെടുക . കോഴിക്കോട്ട് നിന്ന് ഉച്ചക്ക് 1 30 ന് ദോഹയിലെത്തുന്ന വിമാനം ഇവിടെനിന്ന് 2 30 ന് ചെന്നൈയിലേക്ക് തിരിക്കും . മെയ് അഞ്ചിന് ഡെല്‍ഹി മുംബൈ റൂട്ടുകളിലേക്ക് ആരംഭിക്കുന്ന സര്‍വ്വീസുകളോടെയാണ് ഇന്റിഗോയുടെ ദോഹ ഓപ്പറേഷന് തുടക്കമാവുക . ഉടന്‍ തന്നെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടി സര്‍വ്വീസ് ആരംഭിക്കും ഇതോടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ചെലവു കുറഞ്ഞ വിമാനയാണ് തങ്ങള്‍ ഖത്തര്‍ പ്രവാസികള്‍ക്ക് സമ്മാനിക്കുന്നതെന്നാണ് ഇന്റിഗോ അധികൃതര്‍ പറയുന്നത് . ചെലവു കുറഞ്ഞ സര്‍വ്വീസുമായി ഇന്ത്യയില്‍ ഇതിനകം ശ്രദ്ധയാകര്‍ഷിച്ച കമ്പനി ദോഹയിലേക്ക് വരുമ്പോള്‍ മറ്റു കമ്പനികള്‍ കൂടി നിരക്കിളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ മലയാളികള്‍ .