LiveTV

Live

Gulf

കുരുന്നുകൾക്ക്‌ കളിയരങ്ങ്‌ ഒരുക്കി സലാലയില്‍ ബാലോൽസവം

Summary
കുരുന്നുകൾക്ക്‌ കളിയരങ്ങ്‌ ഒരുക്കി മലർവാടി ബാലസംഘം സലാല സംഘടിപ്പിച്ച ബാലോൽസവം കൊടിയിറങ്ങി.

കുരുന്നുകൾക്ക്‌ കളിയരങ്ങ്‌ ഒരുക്കി മലർവാടി ബാലസംഘം സലാല സംഘടിപ്പിച്ച ബാലോൽസവം കൊടിയിറങ്ങി. സലാല പബ്ലിക്‌ പാർക്കിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ചെയർമാൻ മൻപ്രീത്‌ സിംഗ്‌ കുട്ടികളുടെ ഉത്സവം ഉദ്ഘാടനം ചെയ്തു.

4 മുതൽ 12 വരെ വയസ്സ്‌ പ്രായമുള്ള കുട്ടികളെ നാല്‌ വിഭാഗങ്ങളായി തിരിച്ചാണ്‌ മൽസരങ്ങൾ നടന്നത്. രാവിലെ 9 മണിക്കാരംഭിച്ച ബാലോൽസവം വൈകിട്ട്‌ നാല് വരെ നീണ്ടു. 18 ഇനങ്ങളിലാണ്‌ വിദ്യാർത്ഥികൾ മത്സരിച്ചത്. കിഡ്സ്‌ വിഭാഗത്തിൽ അൽഹന, അബ്ദുല്ല ഹാറൂൻ, ഹന്ന മെഹ്ബിൻ എന്നിവരും സബ്ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഫിദ, മുഹമ്മദ്‌ പി പി, ഷെർഹാൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ്‌ ഷംലാൽ, അവിനാഷ്‌ അശോക്‌, കെ വി സ്വാതി എന്നിവരും സീനിയർ വിഭാഗത്തിൽ അഫ്‌നാൻ അസ്‌ലം, ജസീം, മിഷാൽ മുഹ്‌സിൻ എന്നിവരും വിജയികളായി.

സമാപന ചടങ്ങിൽ ഇന്ത്യൻ വെൽഫെയർ ഫോറം പ്രസിഡന്‍റ് യു.പി ശശീന്ദ്രൻ, ഐ.എം.ഐ പ്രസിഡണ്ട്‌ കെ.മുഹമ്മദ്‌ സാദിഖ്‌, അൽ ദല്ല ട്രേഡിംഗ്‌ കമ്പനി എം.ഡി കബീർ കണമല, ഐ.എം.ഐ വനിത വിംഗ്‌ പ്രസിഡണ്ട്‌ ഉമ്മുൽ വാഹിദ എന്നിവർ വിജയികൾക്ക്‌ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ബാലോൽസവം കൺവീനർ യു.എ.ലത്തീഫ്‌ സ്വാഗതം പറഞ്ഞു. കോ -കൺവീനർമാരായ സലീൽ ബാബു, ഷജിൽ ബിൻ ഹസൻ, നൗഷാദ്‌ മൂസ, യാസ്മിൻ എന്നിവർ നേതൃത്വം നൽകി.