LiveTV

Live

Gulf

യാസ് സലാലയിൽ കായികോത്സവം സംഘടിപ്പിച്ചു 

യാസ് സലാലയിൽ കായികോത്സവം സംഘടിപ്പിച്ചു 
Summary
ഔഖത്തിലെ സ്പോട്സ് കോപ്ളക്സില്‍  നടന്ന മത്സരത്തിൽ 110 പോയന്റ് നേടി റെഡ് ഹൗസ് ടീം ചാമ്പ്യന്മാരായി

ഔഖത്തിലെ സ്പോട്സ് കോപ്ളക്സില്‍ നടന്ന മത്സരത്തിൽ 110 പോയന്റ് നേടി റെഡ് ഹൗസ് ടീം ചാമ്പ്യന്മാരായി. 61 പോയന്റുമായി വൈറ്റ് ഹൗസാണ് രണ്ടാം സ്ഥാനം നേടിയത്. യൂത്ത് അസോസിയേഷൻ ഓഫ് സലാല സംഘടിപ്പിച്ച കായിക മേള മൻപ്രീത് സിംഗാണ് ഉദ്ഘാടനം ചെയ്തത്.

ഓട്ടം, ഷോട്ട് പുട്ട് ,ലോഗ് ജംബ് തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വടംവലി മത്സരത്തിൽ വെൽഫയർ ഫോറം ടീമിനെ പരാജയപ്പെടുത്തി സനായിയ്യ ടൈഗേഴ്സ് വിജയികളായി. പുരുഷ വിഭാഗത്തിൽ കൂടുതൽ പോയന്റുകൾ നേടി അജ്മൽ മീറ്റ് ചാമ്പ്യനായി.

മുതിർന്ന പൗരന്മാർക്കയി നടന്ന നടത്ത മത്സരത്തിൽ പവിത്രൻ കാരായി വിജയിയായി. വനിതകൾക്കായി നടന്ന വടംവലി മത്സരത്തിൽ റോസ് ടീമാണ് വിജയിച്ചത്. റസീന അഫ്സലും ഷബീറ ബഷീറും വ്യക്തി ഗത ചാമ്പ്യന്മാരയി. വിജയികൾക്ക് കെ.സനാതനൻ, ജോളി രമേശ്, കെ.മുഹമ്മദ് സാദിഖ്, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. യാസ് പ്രസിഡന്റ് സാഗർ അലി,സഫ്വത്ത്,സൈഫുദ്ദീൻ എന്നിവർ നേത്രത്വം നൽകി.