LiveTV

Live

Gulf

ഒമാനിൽ ബാങ്ക്കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് അധിക നിരക്കുകള്‍ ഈടാക്കുന്നത് നിയമ വിരുദ്ധമെന്ന്

ഒമാനിൽ ബാങ്ക്കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് അധിക നിരക്കുകള്‍ ഈടാക്കുന്നത് നിയമ വിരുദ്ധമെന്ന്
Summary
കാര്‍ഡുകള്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഏതെങ്കില്‍ രീതിയില്‍ അധിക നിരക്ക് ഈടാക്കുന്നതും വിസ അല്ലെങ്കില്‍ മാസ്റ്റര്‍ കാര്‍ഡ് നിയമത്തിന് എതിരാണെന്നും ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു.

ഒമാനിൽ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ക്രയവിക്രയം നടത്തുന്നവരില്‍ നിന്ന് അധിക നിരക്കുകള്‍ ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. കാര്‍ഡുകള്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഏതെങ്കില്‍ രീതിയില്‍ അധിക നിരക്ക് ഈടാക്കുന്നതും വിസ അല്ലെങ്കില്‍ മാസ്റ്റര്‍ കാര്‍ഡ് നിയമത്തിന് എതിരാണെന്നും ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു.


ബാങ്ക് കാര്‍ഡ് ഉപയോഗിക്കുമ്പോഴോ ഇലക്‌ട്രോണിക് പെയ്‌മെന്റ് നടത്തുമ്പോഴോ വ്യാപാരികള്‍ സേവന നിരക്കുകളോ കമ്മീഷനോ ഈടാക്കുന്നത് കുറ്റകരമായതിനാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ സമതി അറിയച്ചു. നിയമ വിരുദ്ധമായി സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും വ്യാപാരികളോ കടയുടമകളോ കാര്‍ഡിടപാടില്‍ സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടാല്‍ ഉപഭോക്താക്കള്‍ പരാതി നല്‍കണം.

ബാങ്ക് കാര്‍ഡുപയോഗിച്ച് ഓണ്‍ലൈനില്‍ വിമാന ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ചില വിമാന കമ്പനികളാണ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് മൂന്ന് റിയാല്‍ അധികതുക ഈടാക്കുന്നത്. ഇതോടെ പലരും ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്നത് ഒഴിവാക്കി ട്രാവല്‍ ഏജന്‍സിയെയാണ് ആശ്രയിക്കുന്നത്.