LiveTV

Live

Gulf

ഷാര്‍ജയില്‍ 'എന്റെ പടന്ന' കുടുംബ സംഗമം നടന്നു

Summary
പടന്നക്ക് പുറത്ത് നടന്ന പടന്നക്കാരുടെ ഏറ്റവും വലിയ സംഗമം ആണ് ഷാര്‍ജയില്‍ നടന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിലാണ് എന്റെ പടന്ന സംഗമത്തിന് വേദിയൊരുക്കിയത്.

ഷാര്‍ജ കെ എം സി സി എന്റെ പടന്ന എന്ന പേരില്‍ കുടുംബ സംഗമം ഒരുക്കി. പടന്നക്ക് പുറത്ത് നടന്ന പടന്നക്കാരുടെ ഏറ്റവും വലിയ സംഗമം ആണ് ഷാര്‍ജയില്‍ നടന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിലാണ് എന്റെ പടന്ന സംഗമത്തിന് വേദിയൊരുക്കിയത്.

ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കാസര്‍കോട് ജില്ലാ മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ എന്നിവര്‍ സംഗമത്തില്‍ മുഖ്യാതിഥികളായിരുന്നു. കെ എം സി സി കേന്ദ്രകമിറ്റി വൈസ് പ്രസിഡന്റ് എം സി ഹുസൈന്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. എട്ട് ബിസിനസ് പ്രമുഖകരെ സംഗമത്തില്‍ ആദരിച്ചു. ടി കെ അബ്ദുല്‍ അസീസ് അധ്യക്ഷനായിരുന്നു. പിഎ ഇബ്രാഹിം ഹാജി പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

നാട്ടിലെ രണ്ട് നിര്‍ധന യുവതികളുടെ വിവാഹം ഏറ്റെടുത്ത് നടത്താന്‍ പടന്ന പഞ്ചായത്ത് കമിറ്റി യോഗത്തില്‍ പ്രഖ്യാപിച്ചു. പടന്ന പഞ്ചായത്തിലെ ലീഗ് നേതാക്കളായ ടികെസി മുഹമ്മദലി, യുകെ മുഷ്താഖ് എന്നിവരും സംഗമത്തില്‍ പങ്കെടുക്കാനെത്തി. വിവിധ കലാകായിക പരിപാടികളും സംഗമത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു.