LiveTV

Live

Gulf

റിപ്പബ്ളിക് പരേഡില്‍ പങ്കെടുക്കാന്‍ യുഎഇ സൈനികരും

റിപ്പബ്ളിക് പരേഡില്‍ പങ്കെടുക്കാന്‍ യുഎഇ സൈനികരും
Summary
ഇതാദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയുടെ റിപ്പബ്ളിക് ദിന ചടങ്ങില്‍ സംബന്ധിക്കുന്നത്.

ഇന്ത്യയുടെ റിപ്പബ്ളിക് ദിന പരേഡില്‍ ഇരുനൂറോളം യുഎഇ സൈനികരും അണിനിരക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പരേഡിന്റെ റിഹേഴ്സലിലാണ് ‍ യുഎഇ സൈന്യം.

റിപ്പബ്ളിക് പരേഡില്‍ പങ്കെടുക്കാന്‍ യുഎഇ സൈനികരും

ഇതാദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയുടെ റിപ്പബ്ളിക് ദിന ചടങ്ങില്‍ സംബന്ധിക്കുന്നത്. മുമ്പ് സൗദി ഭരണാധികാരി റിപ്പബ്ളിക്ദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നെങ്കിലും സൗദി സൈന്യം പരേഡില്‍ മാര്‍ച്ച് ചെയ്തിരുന്നില്ല. അബൂദബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റിപബ്ളിക്ദിന ചടങ്ങില്‍ പ്രധാന അതിഥിയായി സംബന്ധിക്കുന്ന സാഹചര്യത്തിലാണ് യുഎഇ സൈന്യത്തിന്റെ പരേഡ്. പ്രതിരോധം ഉള്‍പ്പെടെ എല്ലാ തുറകളിലേക്കും ഇന്ത്യ-യുഎഇ ബന്ധം വികസിക്കുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയും യുഎഇയും തമ്മില്‍ അഞ്ചു സുപ്രധാന ധാരണാപത്രങ്ങളിലും ഒപ്പുവെക്കും.

ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ പല മേഖലകളിലും യുഎഇ ഇതിനകം വന്‍നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയും യുഎഇയും തമ്മില്‍ 5000 കോടി ഡോളറിന്റെ വ്യാപാരബന്ധമാണു നിലവിലുള്ളത്. ഇതു ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാനും ശൈഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെ പ്രതിരോധ മേഖലയിലും വിപുലമായ സഹകരണത്തിനാണ് അവസരം ഒരുങ്ങുന്നത്.