LiveTV

Live

Gulf

മസ്‌കത്ത് ഫെസ്റ്റിവല്‍ 19 മുതല്‍

മസ്‌കത്ത് ഫെസ്റ്റിവല്‍ 19 മുതല്‍
Summary
ഫെബ്രുവരി 12ന് അവസാനിക്കുന്ന വിധം 24 ദിവസമാണ് ഈ വര്‍ഷം ഫെസ്റ്റിവല്‍ ഉണ്ടാവുക.

മസ്‌കത്തിലെ ഏറ്റവും വലിയ ഉല്‍സവമായ മസ്‌കത്ത് ഫെസ്റ്റിവലിന് ഈ മാസം 19ന് തിരശീല ഉയരും. ഫെബ്രുവരി 12ന് അവസാനിക്കുന്ന വിധം 24 ദിവസമാണ് ഈ വര്‍ഷം ഫെസ്റ്റിവല്‍ ഉണ്ടാവുക. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഒരു മാസമായിരുന്ന ഫെസ്റ്റിവലിന്റെ കാലാവധി. എന്നാല്‍ ഇക്കുറി ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കാലാവധി കുറച്ചു.

ചെലവ് പകുതിയായി കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ ദിവസങ്ങളുടെ എണ്ണം കുറച്ചത്. നേരത്തേ പത്ത് ദശലക്ഷം റിയാല്‍ വരെ ബജറ്റുണ്ടായിരുന്നത് ഇക്കുറി 4.5 ദശലക്ഷമാക്കിയാണ് കുറച്ചതെന്ന് കൗണ്‍സിലര്‍ സാലിം അല്‍ ഗമ്മാരി പറഞ്ഞു. ജനുവരി ആദ്യം മുതലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെസ്റ്റിവല്‍ ആരംഭിച്ചിരുന്നത്.

വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ കഴിയുന്നത് കണക്കിലെടുത്താണ് ഈ വര്‍ഷം 19ലേക്ക് തീയതി മാറ്റിയത്. ഫെസ്റ്റിവലിന്റെ പ്രധാന വേദികളായ നസീം ഗാര്‍ഡനിലും അമിറാത്ത് പാര്‍ക്കിലും അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണെന്നും അല്‍ ഗമ്മാരി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഉപഭോക്തൃ പ്രദര്‍ശനം, ഫുട്ബാള്‍ ടൂര്‍ണമെന്റ്, ഗ്ലോബല്‍ ഫാഷന്‍ ഫോറം എന്നിവയും മസ്‌കത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.