LiveTV

Live

Gulf

'യൂ ആര്‍ ഓണ്‍ എയര്‍' വാര്‍ത്താ വായന മല്‍സരത്തിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ചു

'യൂ ആര്‍ ഓണ്‍ എയര്‍' വാര്‍ത്താ വായന മല്‍സരത്തിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ചു
Summary
ഷാര്‍ജ ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ശ്രീലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം. ദിവസം നൂറിലേറെ കുട്ടികളാണ് മല്‍സരത്തില്‍ മാറ്റുരക്കുന്നത്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന യൂ ആര്‍ ഓണ്‍ എയര്‍ വാര്‍ത്താ വായന മല്‍സരത്തിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ചു. ഷാര്‍ജ ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ശ്രീലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം. ദിവസം നൂറിലേറെ കുട്ടികളാണ് മല്‍സരത്തില്‍ മാറ്റുരക്കുന്നത്.

ഷാര്‍ജ ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീലക്ഷ്മി ആദ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഇതേ സ്‌കൂളിലെ ലിയാന ഹാഷിറിനാണ് രണ്ടാം സ്ഥാനം. ഗോള്‍ഡ് എഫ് എം റേഡിയോ സ്‌റ്റേഷനിലെ വാര്‍ത്താ അവതാരക തസ്‌നി ഹാഷിറിന്റെ മകള്‍ കൂടിയാണ് ലിയാന.

ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എട്ടാം ക്ലാസുകാരന്‍ സഫ്‌വാന്‍ അബ്ദുമനാഫിനാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്ക് വെല്‍ക്കം ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വെല്‍ക്കം ഗ്രൂപ്പിന് കീഴിലെ ട്രൂബോണ്‍ ഡോട്ട് കോമുമായി സഹകരിച്ചാണ് വാര്‍ത്താ വായന മല്‍സരം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഓരോ ദിവസത്തെയും മല്‍സരം.