LiveTV

Live

Gulf

കുവൈത്തിലെ മലയാളി എഞ്ചിനീയർമാരുടെ വിഡിയോ വൈറല്‍

കുവൈത്തിലെ മലയാളി എഞ്ചിനീയർമാരുടെ വിഡിയോ വൈറല്‍
Summary
പ്രവാസി സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട സ്കിറ്റ് ആണ് വാട്സ്ആപ്പിലൂടെയും ഫെയിസ് ബുക്കിലൂടെയും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.
കുവൈത്തിലെ മലയാളി എഞ്ചിനീയർമാരുടെ വിഡിയോ വൈറല്‍

കുവൈത്തിലെ മലയാളി എഞ്ചിനീയർമാർ അവതരിപ്പിച്ച ആക്ഷേപഹാസ്യ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. പ്രവാസി സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട സ്കിറ്റ് ആണ് വാട്സ്ആപ്പിലൂടെയും ഫെയിസ് ബുക്കിലൂടെയും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

കുവൈത്ത് എഞ്ചിനീയർസ് ഫോറത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായാണ് അബ്ദുൽ സഗീറും സഞ്ജയ് ചെറിയാനും ചേർന്ന് ആക്ഷേപഹാസ്യ വീഡിയോ തയ്യാറാക്കിയത്. ഓണാഘോഷ വേദിയിൽ എൽ ഇ ഡി സ്‌ക്രീനിൽ പ്രദർശിപ്പിച്ച ചിത്രം ഫെയിസ് ബുക്കിൽ അപ്‌ലോഡ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഒന്നരലക്ഷത്തിലേറെ പേരാണ് കണ്ടത്.

വിദ്യാബാലൻ വേഷമിട്ട ശുചിത്വ ഭാരത മിഷൻറെ പരസ്യ ചിത്രത്തിന്റെ മാതൃകയിലാണ് ഒന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സപ്ലിമെന്ററി പരീക്ഷയും കോപ്പിയടിയും പ്രമേയമാകുന്ന സ്കിറ്റ് രചിച്ചത് ഹരി ഇന്ദ്രൻ. അഫ്സൽ, ഗീത ഹരി മേനോൻ, ലക്ഷ്മി ഹരി കുമാർ, ഗിരിജ ദേവി, ഷേർളി, ശ്രീലക്ഷ്മി, ശശി കോടനാട് എന്നിവരാണ് അഭിനേതാക്കൾ.