LiveTV

Live

Gulf

കുവൈത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും

കുവൈത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും
Summary
സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസ്സിയുടെയും ഇടപെടലിനെ തുടർന്നാണ് തിരിച്ചു പോക്കിന് വഴി തെളിഞ്ഞത്

സ്പോണ്‍സറുടെ ചതിയിൽ പെട്ടു കുവൈത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന തമിഴ്‍നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും. സ്വദേശി സഹോദരന്മാരുടെ സ്പോൺസർഷിപ്പിൽ മത്സ്യ ബന്ധന വിസയിലെത്തിയ കുളച്ചൽ സ്വദേശികളായ മൂന്നു യുവാക്കൾക്കാണ് സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസ്സിയുടെയും ഇടപെടലിനെ തുടർന്ന് തിരിച്ചു പോക്കിന് വഴി തെളിഞ്ഞത് .

ജോലിയും കൂലിയും ഇല്ലാതെ കുവൈത്തിൽ ദുരിതജീവിതം നയിച്ചിരുന്ന കുളച്ചൽ സ്വദേശികളായ യുവാക്കളുടെ കഥ മാസങ്ങൾക്കു മുൻപ് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു . മൽസ്യബന്ധന വിസയിൽ എത്തിയ 12 യുവാക്കളായിരുന്നു ഭക്ഷണവും താമസസ്ഥലവും കിട്ടാതെ പ്രയാസപ്പെട്ടിരുന്നത് . പതിനൊന്നു മാസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തിരുന്നതിനെ തുടർന്ന് ഇവർ നേരത്തെ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു . ഓരോരുത്തരും 2000 ദീനാര്‍ വീതം തനിക്കു നൽകാനുണ്ട് എന്ന് വ്യാജ രേഖ ഉണ്ടാക്കി സ്പോൺസർ നൽകിയ കേസിൽ കോടതി ഇവർക്ക് യാത്രാവിലക്കു ഏർപ്പെടുത്തിഇതിനിടെ യിരുന്നു . ഇതിനിടെ ഒമ്പതുപേര്‍ വലിയ തുക നല്‍കി കേസ് ഒത്തു തീർപ്പാക്കി തിരിച്ചുപോയിരുന്നു. പണമില്ലാതിരുന്നതിനാൽ നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന മൂന്നു പേർക്കാണ് വെല്‍ഫെയര്‍ കേരള പ്രവർത്തകരുടെ ഇടപെടൽ തുണയായത് സാമൂഹ്യ പ്രവർത്തകനായ വിനോദ് പെരേരയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്പോണ്‍സറുമായി നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് തൊഴിലാളികള്‍ക്ക് മടക്കയാത്രയ്ക്ക് അവസരമൊരുക്കിയത്. പാസ്പോര്‍ട്ട് തിരികെ ലഭിച്ചു. മൂന്നുപേരും ശനിയാഴ്ച വൈകീട്ടുള്ള എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും.