LiveTV

Live

Gulf

ദുബൈയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

ദുബൈയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി
Summary
സന്ദർശക വിസയിൽ ജോലി തേടി ഈമാസം മൂന്നിനാണ്  സന്തോഷ്‌ ദുബൈയിലെത്തിയത്‌. അൽഖൂസ്‌ മാളിനടുത്തുള്ള.......
ദുബൈയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

ദുബൈയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ്‌ മൈക്കിളിന്റെ മൃതദേഹമാണ് അൽഖൂസിലെ ആളൊഴിഞ്ഞ സ്ഥലത്ത്‌ കണ്ടെത്തിയത്. സന്ദർശക വിസയിൽ ജോലി തേടി ഈമാസം മൂന്നിനാണ് സന്തോഷ്‌ ദുബൈയിലെത്തിയത്‌. അൽഖൂസ്‌ മാളിനടുത്തുള്ള കാറ്ററിംഗ്‌ കമ്പനിയിൽ പാചകക്കാരനായി ജോലി ലഭിച്ചു. ആറാം തിയതി ജോലി കഴിഞ്ഞ്‌ ഇറങ്ങിയ സന്തോഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ്‌ മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിച്ചത്‌. ഏഴിന്‌ അൽഖൂസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിന്റെ മൃതദേഹം മോർച്ചറിയിലേക്ക്‌ മാറ്റുകയായിരുന്നു. മരണകാരണം വ്യക്തമല്ല