LiveTV

Live

Gulf

ബഹ്റൈനിലെ എസ്.കെ.എസ്.എസ്.എഫ് ഘടകം ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു

ബഹ്റൈനിലെ എസ്.കെ.എസ്.എസ്.എഫ് ഘടകം ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു
Summary
സംഘടന കേരളത്തിൽ സംസ്ഥാന വ്യാപാകമായി നടത്തിയ പരിപാടിയാണ് ബഹ് റൈനിലും നടന്നത്

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ബഹ്റൈനിലെ എസ്.കെ.എസ്.എസ്.എഫ് ഘടകം ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു. സംഘടന കേരളത്തിൽ സംസ്ഥാന വ്യാപാകമായി നടത്തിയ പരിപാടിയാണ് ബഹ് റൈനിലും നടന്നത്.

കേരളത്തിലെ നൂറ്റി എഴുപത് കേന്ദ്രങ്ങളിൽ എസ്.കെ.എസ്.എസ്. എഫ് കേരളഘടകം സംഘടിപ്പിച്ച ഫ്രീഡം സ്ക്വയർ ബഹ് റൈനിലും വിപുലമായ രീതിയിലാണ് സംഘടിപ്പിക്കപ്പെട്ടത്. ചടങ്ങിൽ ബഹ് റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് ഹുദവിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സമസ്ത .ബഹ്‌റൈന്‍ വൈസ്പ്രസിഡന്റ് സൈദലവി മുസ്‌ലിയാര്‍ അത്തിപ്പറ്റ നിര്‍വ്വഹിച്ചു..ജോ.സിക്രട്ടറി ഖാസിം റഹ്മാനി പ്രതിജ്ഞയും വിഖായ കണ്‍വീനര്‍ ശാഫി വേളം പ്രമേയ സന്ദേശങ്ങളടങ്ങിയ മുദ്രാവാക്യവും ചൊല്ലികൊടുത്തു. പണ്ഡിതനും വാഗ്മിയുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് ''സ്വാതന്ത്ര്യം, സൗഹാര്‍ദ്ധം, സമാധാനം'' എന്ന പ്രമേയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ബഹ്‌റൈന്‍ . കെ.എം.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് എസ്.വി ജലീല്‍, സമസ്ത ബഹ്‌റൈന്‍ ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി ആശംസകള്‍ നേര്‍ന്നു. സമസ്ത പ്രവര്‍ത്തക സമിതി അംഗങ്ങൾ പരിപാടിക്ക്നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി നവാസ് കൊല്ലം സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.