LiveTV

Live

Gulf

ഹാജിമാരുടെ തമ്പുകളില്‍ എയര്‍ കൂളറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നു

 ഹാജിമാരുടെ തമ്പുകളില്‍ എയര്‍ കൂളറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നു
Summary
ധനകാര്യ മന്ത്രാലയത്തിന് കീഴിലെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് തമ്പുകളിലെ പഴയ എയര്‍കൂളറുകള്‍ മാറി സ്ഥാപിക്കുന്നത്

മിനയില്‍ ഹാജിമാര്‍ക്ക് താമസിക്കാനുള്ള തമ്പുകളില്‍ പുതിയ എയര്‍ കൂളറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ മുപ്പത് ശതമാനം പൂര്‍ത്തിയായി. ധനകാര്യ മന്ത്രാലയത്തിന് കീഴിലെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് തമ്പുകളിലെ പഴയ എയര്‍കൂളറുകള്‍ മാറി സ്ഥാപിക്കുന്നത്.

ഇത്തവണത്തെ ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് ഉപയോഗപെടുത്താന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ കൂളറുകള്‍ സ്ഥാപിക്കുന്നത്. നിലവിലെ എയര്‍കൂളറുകള്‍ വളരെ പഴക്കമുള്ളതും വൈദ്യുതി ഉപയോഗം കൂടിയതുമാണ്. അടുത്ത പത്ത് ഹജ്ജ് സീസണുകള്‍ കടുത്ത വേനല്‍ കാലത്തായതിനാലാണ് മുഴുവന്‍ തമ്പുകളിലേയും എയര്‍കൂളറുകള്‍ മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഹജ്ജ് വേളയിലാണ് പരീക്ഷണമെന്നോണം പുതിയ 260 എയര്‍കൂളര്‍ സ്ഥാപിച്ചിരുന്നു. പദ്ധതി വിജയമാണെന്ന് കണ്ടതിനാലാണ് മുഴുവന്‍ തമ്പുകളിലേയും എയര്‍കൂളറുകള്‍ ഘട്ടങ്ങളായി മാറ്റാന്‍ തീരുമാനിച്ചത്. വരുംവര്‍ഷങ്ങളില്‍ അവശേഷിക്കുന്ന മുഴുവന്‍ തമ്പുകളിലേയും പഴയ എയര്‍കൂളറുകള്‍ മാറ്റി സ്ഥാപിക്കാനാണ് പരിപാടി. പദ്ധതി നടത്തിലാക്കാന്‍ മുന്നോട്ട് വന്ന അഞ്ച് കമ്പനികളില്‍ നിന്ന് തെരഞ്ഞെടുത്ത ഒരു കമ്പനിയാണ് ഇതു നടത്തിലാക്കുന്നത്. മരുഭൂമികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നൂതനമായ എയര്‍കൂളറുകളാണ് തമ്പുകളില്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്. തമ്പുകള്‍ക്കകത്തെ ചൂട് 25 ഡിഗ്രിയാക്കി കുറക്കാന്‍ സാധിക്കുന്നതും വൈദ്യുതി ഉപയോഗം കുറക്കാനും കഴിയുന്നതാണ് പുതിയ കൂളിംങ് യൂണിറ്റുകള്‍. നാല്‍പതിനും അന്‍പതിനും ഇടയിലായിരിക്കും ഹജ്ജ് വേളയില്‍ മക്കയിലെ അന്തരീക്ഷ ഊഷ്മാവ്.