സൌദിയില്‍ വിദേശികൾക്കും സ്വദേശികൾക്കും ജോലി ലഭിക്കുമെന്ന് കിരീടാവകാശി
സൗദിയിൽ വിദേശികൾക്കും സ്വദേശികൾക്കും തൊഴിൽ സാധ്യതകൾ വർധിക്കുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. 10 ദശലക്ഷം വിദേശികളാണ് സൗദിയിലുള്ളത്. ജോലിക്കാരും അവരുടെ കുടുംബാംഗങ്ങളും ചേർന്നതാണിത്. ഈ എണ്ണം കുറയില്ലയെന്നാണ് വിശ്വസമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് കിരീടാവകാശിയുടെ വിശദീകരണം.
രാജ്യം വിഭാവനം ചെയ്യുന്ന വളർച്ചക്ക് ഏറെ മാനവവിഭവ ശേഷി വേണ്ടിവരും. അതുകൊണ്ട് തന്നെ സ്വദേശികൾക്കും വിദേശികൾക്കുമായി വലിയ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അമേരിക്ക സന്ദർശിക്കുന്ന കിരീടാവകാശി ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തൊഴില്‍ പ്രതിസന്ധിക്കിടെ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കിരീടാവകാസിയുടെ വാക്കുകള്‍. മാഗസിന്റെ അടുത്തയാഴ്ചയിലെ മുഖചിത്രവും മുഖലേഖനവും കിരീടാവകാശിയുടേതാണ്.
സമ്പദ്ഘടനയുടെ കാര്യത്തിൽ ആദ്യ 20 രാജ്യങ്ങളിലൊന്നാണ് സൗദി. ആകെ ശേഷിയുടെ 10 ശതമാനം മാത്രമേ സൗദി ഇതുവരെ ഉപയോഗിച്ചിട്ടുള്ളു. 90 ശതമാനവും ബാക്കി കിടക്കുകയാണ്. പ്രതിവർഷം 230 ശതകോടി ഡോളറാണ് രാജ്യത്തിന് പുറത്ത് ചെലവഴിക്കുന്നത് ഇത് രാജ്യത്തിനകത്താക്കാന് പദ്ധതി തയ്യാറാണ്. സ്വകാര്യവത്കരണവും സൗദി അരാകോയുടെ ഓഹരി വിൽപനയുമൊക്കെ ഇതിന്റെ ഭാഗമാണ്. പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കപ്പെടാതെ ഇസ്രയേലുമായി ഒരുബന്ധവും സാധ്യമല്ല. ഇരുപക്ഷത്തിനും അവിടെ ജീവിക്കാനും സഹവർത്തിക്കാനും അവകാശമുണ്ട്.
പരിഹാരത്തിന് വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്. രാജ്യത്ത് സുന്നികളും ശിയാക്കളുമുണ്ട്. ഖുര്‍ആനും സുന്നത്തുമാണ് സൌദിയുടെ ആദര്‍ശം. വഹാബിസം എന്നൊന്ന് രാജ്യത്തില്ലെന്നും കിരീടാവകാശി വിശദീകരിച്ചു.