സൌദിയില്‍ കനത്ത മഴ; ആലിപ്പഴ വര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലഭിച്ചത് കനത്ത മഴ. റിയാദില്‍ കഴിഞ്ഞദിവസം രാത്രിയോടെ മഴക്ക് ശമനമായി. മദീനയില്‍ ആലിപ്പഴത്തിന്റെ അകമ്പടിയിലെത്തിയ മഴ വാഹനങ്ങള്‍ തകര്‍ത്തു.
തകര്‍പ്പന്‍ മഴയാണ് മദീനയില്‍ പെയ്തത്. ആലിപ്പഴം മദീനാ നഗരിയില്‍ തിമര്‍ത്തു വീണു. കുട്ടികള്‍ക്കാവേശമായി ആലിപ്പഴ വര്‍ഷം. അല്പ നേരത്തിനകം മഴ കാര്യമായി. വിവിധ വാഹനങ്ങള്‍ ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നു. രാത്രിയോടെ ഇടിയുടെ അകമ്പടി. അല്പ നേരം നീണ്ടു നിന്ന മഴ പല ഭാഗത്തും ഗതാഗത സ്തംഭനമുണ്ടാക്കി. ചെറിയ വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പിനെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് അവധിയായിരുന്നു റിയാദില്‍. ഇന്നലെ പക്ഷേ മഴയെത്തിയില്ല. മക്കയിലും കനത്ത മഴയുണ്ടായി. ജിദ്ദ, ബുറൈദ, ദമാം മേഖലയിലും തീവ്രത കുറഞ്ഞ മഴയെത്തി. ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയാണ് മഴ.