സൌദിയില്‍ സായുധ സേനയുടെ പ്രദര്‍ശനത്തിന് തുടക്കം

സൌദിയിലെ സായുധസേനാ വിഭാഗത്തിന്റെ പ്രദര്‍ശനത്തിനും സമ്മേളനത്തിനും തുടക്കമായി. സൈനിക മേധാവി ജനറല്‍ അബ്ദുറഹ്മാന് അല്‍ ബുന്യാന് പരിപാടി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് കമ്പനികള്‍ മേളയിലുണ്ട്. ഏഴ് ദിവസം നീണ്ടു നില്ക്കുന്ന പ്രദര്‍ശനത്തിലേക്ക് സാധാരണക്കാര്‍ക്കും പങ്കെടുക്കാം.
റിയാദ് ഇന്റര്‍ണാഷണല്‍ കണ്വെന്ഷന് എക്സിബിഷന് സെന്ററില്‍ ഞായറാഴ്ച രാവിലെയാണ് സായുധ സേനയുടെ പ്രദര്‍ശനത്തിന് തുടക്കമായത്. സൈനിക മേധാവി ജനറല്‍ അബ്ദുറഹ്മാന് അല്‍ ബുന്യാന് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സൈനിക വിഭാഗങ്ങളിലെ തലവന്മാരും ഉദ്ഘാടനത്തിന് സാക്ഷികളായെത്തി. തുര്‍ക്കിയാണ് ഇത്തവണ അതിഥി രാജ്യം. ആയുധ നിര്‍മാണത്തിനുപയോഗിക്കുന്ന വിവിധ വസ്തുക്കളുടെ ഉദ്പാദകരും കമ്പനികളും പ്രദര്‍ശനത്തിലുണ്ട്. നൂറിലേറെ കമ്പനികളുണ്ട് മേളയില്‍. സൈനികര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ മുതല്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. തുര്‍ക്കി സൈന്യത്തിന്റെ വിവിധ ഉപകരണങ്ങളും ആയുധങ്ങളും സൈനിക വാഹനങ്ങളുമുണ്ട് പ്രദര്‍ശനത്തില്‍. സൌദിയുടെ സൈനിക രംഗത്ത് നിക്ഷേപത്തിനുള്ള സാധ്യത തുറക്കല്‍ കൂടിയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. പ്രദര്‍ശനത്തിന്റെ ഭാഗമായി നാളെ വരെ വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങളും നടക്കും.