പൈതൃക ഗ്രാമത്തിലെ അവസാന അവധി ദിനങ്ങള്‍ ആഘോഷിക്കാനെത്തിയത് മൂന്ന് ലക്ഷത്തോളം പേര്

സൌദിയിലെ ജനാദ്രിയ പൈതൃക ഗ്രാമത്തിലെ അവസാന അവധി ദിനങ്ങള്‍ ആഘോഷിക്കാനെത്തിയത് മൂന്ന് ലക്ഷത്തോളം പേരാണ് . വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച രാത്രി വരെയാണ് ഇത്രയധികം പേര് പൈതൃക ഗ്രാമത്തിലെത്തിയത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികളും പൈതൃക ഗ്രാമത്തിലെത്തി.
ശക്തമായ തിരക്കാണ് അവസാന അവധി ദിനങ്ങള്‍ ജനാദ്രിയ കണ്ടത്. തണുപ്പിനും ചൂടിനും മുന്നോടിയായുള്ള കാലാവസ്ഥ സ്വദേശികളുടെ ഒഴുക്ക് വര്‍ധിപ്പിച്ചു. മഴ ചാറിയ ശനിയാഴ്ച വൈകുന്നേരത്തോടെ തിരക്കല്പം കുറഞ്ഞു. എങ്കിലും കഴിഞ്ഞ മൂന്ന് ദിനം ജനാദ്രിയ കണ്ടത് മൂന്ന് ലക്ഷം പേരാണ്. ഇന്ത്യന്‍ പവലിയനും വേദിയും അഭൂത പൂര്‍വമായ തിരക്കിന് വേദിയായി. അവസാന ദിനത്തിലെത്തിയ കാണികളെ സ്വീകരിച്ച് ദേശീയ സുരക്ഷാ സേനയുടെ പരേഡുണ്ടായി. വിവിധ പ്രദര്‍ശന വേദികളില്‍ വിദേശികളും സ്വദേശികളുമായി പതിനായിരങ്ങളെത്തി. ഇന്ത്യന്‍ വേദിയിലെ വിവിധ കലാകാരന്മാര് കാണികളെ ആകര്‍ഷിച്ചു.