LiveTV

Live

Gulf

ഇറാനെതിരെ നടപടി ശക്തമാക്കണമെന്ന് സൌദി

ഇറാനെതിരെ നടപടി ശക്തമാക്കണമെന്ന് സൌദി
Summary
ബ്രിട്ടൺ, അമേരിക്ക ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇറാനെതിരെ പ്രമേയം തയ്യാറാക്കുന്നുണ്ട്

ഇറാനെതിരെ നടപടി ശക്തമാക്കണമെന്ന് സൌദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ജര്‍മനിയില്‍ നടന്ന സുരക്ഷാ കൌണ്‍സില്‍ യോഗത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ അതിക്രമത്തിന് സൌദി മുതിരില്ല. എന്നാല്‍ സൌദിക്കെതിരെ നീക്കംനടത്തുന്നഇറാനെ നിലക്ക് നിര്‍ത്തണമെന്നും ഐക്യരാഷ്ട്ര സഭയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിട്ടൺ, അമേരിക്ക ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇറാനെതിരെ പ്രമേയം തയ്യാറാക്കുന്നുണ്ട്. ഹൂതികളുടെ കയ്യില്‍ ആയുധമെത്തുന്നത് തടയുന്നതില്‍ ഇറാന്റെ പരാജയം ചൂണ്ടിക്കാട്ടിയാണിത്. ഇതിനെ പിന്തുണച്ചു കൊണ്ടാണ് സൌദി വിദേശ കാര്യ മന്ത്രിയുടെ നിലപാട്.

ഇറാന് നേരെ സൗദിയില്‍ നിന്ന് അതിക്രമമുണ്ടാവില്ല. സൗദി അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും പാലിക്കുന്ന രാജ്യമാണ്. ഇറാന്‍ ആണവ സന്പുഷ്ടീകരണത്തില്‍ പോലും പരിശോധന കര്‍ശനമാക്കേണ്ട സമയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഹൂതികള്‍ മേഖലയില്‍ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ പിന്താങ്ങുന്ന സമീപനം ഒരാളില്‍ നിന്നും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.