ശൈത്യകാല മുന്നൊരുക്കങ്ങളൊരുക്കി മരുഭൂമിയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍
ഗള്‍ഫിലെ മരുഭൂമിയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ ശൈത്യകാല മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇറച്ചി ചുട്ടും വിറകു കത്തിച്ചും തണുപ്പകറ്റുന്ന ഇവര്‍ രാത്രികാലങ്ങളില്‍ ഒത്തുചേര്‍ന്ന് സംഗീതസദസ്സ് ഒരുക്കിയാണ് തൊഴിലിടങ്ങള്‍ സജീവമാക്കുന്നത്. ഖത്തര്‍ മരുഭൂമിയില്‍ കണ്ട കാഴ്ചകളിലേക്ക്. തണുത്ത രാത്രികളില്‍ ഖത്തര്‍ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ പലയിടങ്ങളില്‍ നിന്നും ഇത്തരം പാട്ടുകാരുടെ സംഘങ്ങളെ കണ്ടുമുട്ടാനാവും.
ന്യൂ ഇന്റസ്ട്രില്‍ ഏരിയയിലെ മണല്‍വില്‍പ്പന കേന്ദ്രങ്ങളില്‍ വെച്ചാണ് ഈ അഫ്ഗാന് പാട്ടുകാരെ പരിചയപ്പെട്ടത്. ബസ് ഷെല്‍ട്ടറുകളില്‍ അന്തിയുറങ്ങുന്ന ഇവരെത്തേടി രാത്രിയും പകലും ഒരു പോലെയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും ഇടപാടുകാരും ചേര്‍ന്നാണ് ശൈത്യകാലത്ത് മരുഭൂമിയില്‍ മെഹ്ഫിലൊരുക്കുന്നത്. പാട്ടിനൊപ്പം പലതരം കബാബുകളും ടിക്കയും ഇവര്‍ വേവിച്ചെടുക്കും. തണുപ്പിന് ശക്തികൂടുന്നതിനനുസരിച്ച് കബാബുകളുടെ ചേരുവയും മാറുമെന്നാണ് ഇവര്‍ പറയുന്നത്.
മണല്വില്പ്പനക്കാരായി അധികവും അഫ്ഗാന് പാക്ക് സ്വദേശികളാണെങ്കിലും മലയാളികളടക്കമുള്ള ഡ്രൈവര്‍മാരും ഈ കൂട്ടായ്മയില്‍ ചേരാറുണ്ട് . മസാലകളൊന്നും ചേര്‍ക്കാത്ത ദബൂരി കലായ് കബാബാണ് ശൈത്യകാല സ്പെഷ്യല്‍ .