LiveTV

Live

Gulf

അജ്മാനില്‍ വാഹന മോഷണ സംഘത്തെ സിഐഡി സംഘം പിടികൂടി

അജ്മാനില്‍ വാഹന മോഷണ സംഘത്തെ സിഐഡി സംഘം പിടികൂടി
Summary
ആൾതിരക്കില്ലാത്ത പ്രദേശങ്ങളിലും വെളിച്ചം കുറഞ്ഞ ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന്​ അജ്​മാൻ പൊലീസ്

അജ്മാനില്‍ വാഹന മോഷണ സംഘത്തെ സിഐഡി സംഘം പിടികൂടി. ഗൾഫ്​ രാജ്യങ്ങളിലെ നാലു പേരാണ്​ പിടിയിലായത്​. അഞ്ചു കാറുകളും രണ്ടു മോട്ടോർബൈക്കുകളും സംഘം മോഷ്ടിച്ചതായി അജ്മാൻ പൊലീസ് അറിയിച്ചു. കാറുകളും ബൈക്കുകളും മോഷണം പോകുന്നതായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അജ്​മാൻ പൊലിസിന്റെ തന്ത്രപരമായ നീക്കം. തുടർച്ചയായ നീക്കങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ്​ സി.​ഐ.ഡി സംഘം പ്രതികളെ വലയിലാക്കിയത്​.

അന്വേഷണത്തില്‍ അജ്മാനിലെ മൊയ്ഹാത്ത് പ്രദേശത്ത് നിന്ന് രണ്ടു പേരെ ആദ്യം പിടികൂടി. അവര്‍ കൂട്ടാളികള്‍ക്കൊപ്പം റിപ്പയര്‍ ഷോപ്പുകളില്‍ നിന്ന്​ ബൈക്ക് മോഷ്ടിച്ചതടക്കം പോലീസിനോട് സമ്മതിച്ചു. അറസ്​റ്റിലായ രണ്ടു പേരുടെ സഹായത്താല്‍ ഒളിവിലായിരുന്ന മറ്റു രണ്ടു പേരെയും പൊലീസ് പിടികൂടി. മോഷ്ടിക്കുന്ന വാഹനങ്ങൾ വർക്ക്ഷോപ്പിൽ പൊളിച്ചു വിൽക്കുകയായിരുന്നു ചെയ്തിരുന്നതെന്ന്​ പ്രതികൾ മൊഴി നൽകി. ആൾതിരക്കില്ലാത്ത പ്രദേശങ്ങളിലും വെളിച്ചം കുറഞ്ഞ ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന്​ അജ്​മാൻ പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.