LiveTV

Live

Gulf

ദുരിതജീവിതത്തിന് വിട; തിരുവനന്തപുരം സ്വദേശിനി നാട്ടിലേക്ക്

ദുരിതജീവിതത്തിന് വിട; തിരുവനന്തപുരം സ്വദേശിനി നാട്ടിലേക്ക്
Summary
തിരുവനന്തപുരം സ്വദേശി നസീറ ബീവിക്കൊപ്പം മഹാരാഷ്ര്ട കല്യാണ്‍ സ്വദേശി സാബിറയും നിയമ നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി

മാസങ്ങളുടെ ദുരിതങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍നിന്ന് വന്ന രണ്ട് വനിതകള്‍ നാടണഞ്ഞു. തിരുവനന്തപുരം സ്വദേശി നസീറ ബീവി, മഹാരാഷ്ര്ട കല്യാണ്‍ സ്വദേശി സാബിറ എന്നിവരാണ് നിയമ നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങിയത്.

മാസങ്ങളുടെ ദുരിതങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍നിന്ന് വന്ന രണ്ട് വനിതകള്‍ നാട്ടിലെത്തി. തിരുവനതപുരം സ്വദേശി നസീറ ബീവിയും, മഹാരാഷ്ട്ര കല്യാണ്‍ സ്വദേശി സാബിറ എന്നിവരാണ് നിയമ നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങിയത്. അഞ്ചു മാസങ്ങള്‍ക്ക് മുമ്പാണ് നസീറ ദമ്മാമിലെ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കായി എത്തുന്നത്. സ്പോണ്‍സറുടെ ഭാര്യയുമായി വാക്‍തര്‍ക്കവും പ്രശ്നങ്ങളുമുണ്ടായി. ഇതില്‍ പരിക്കേറ്റ് നസീറ ആശുപത്രിയിലാവുകയായിരിന്നു.

സാബിറ ബുട്ടീഷ്യന്‍ ജോലിക്കായി മാസങ്ങള്‍ക്ക് മുമ്പാണ് മഹാരാഷ്ര്ടയിലെ കലായാനില്‍നിന്ന് ദമ്മാമിലേക് വരുന്നത്. ആയിരത്തി അഞ്ഞൂറ് റിയാല്‍ ശമ്പളമാണ് വാഗ്ദാനം ചെയ്തത്. പക്ഷേ ലഭിച്ചത് ആയിരം റിയാല്‍ മാത്രം.

ഇരുവരും ഇന്ത്യന്‍ എംബസ്സി സന്നദ്ധ പ്രവര്‍ത്തക മഞ്ജു മണികുട്ടന്റെ സഹായത്തോടെ നിയമ നടപടി പൂര്‍ത്തിയാക്കി ഇന്നലെ നാട്ടിലേക്കു മടങ്ങി.