കുവൈത്ത് ഒക്കിനാവോ കരാട്ടെ അക്കാദമി സില്‍വര്‍ ജൂബിലി
കുവൈത്തിലെ ഒക്കിനാവോ കരാട്ടെ അക്കാദമി സില്‍വര്‍ ജൂബിലി ആഘോഷിച്ചു. സംഘടിപ്പിച്ചു. ജലീബ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ജെലീബ് പോലീസ് ഓഫീസര്‍ ഫൈസല്‍ റാഷിദി ഉദ്ഘാടനം ചെയ്തു. അക്കാദമിയില്‍ നിന്നും ബ്ളാക്ബെല്‍റ്റ് കരസ്ഥമാക്കിയവര്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ഒകിനാവോ കരാട്ടെ അക്കാദമിയില്‍ പരിശീലനം നേടിയ സദഫ് കുന്നില്‍, ജോവിനോ വി ജോസ്, ജസീല്‍ ടി മാത്യു, ലിഗ്ന മാരി വര്‍ഗീസ്, സനീഷ് മാത്യു എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബ്ലാക്ക് ബെല്‍റ്റ് ചീഫ് ഇന്സ്ട്രക്റ്റര് ക്യാപ്റ്റന്‍ ജോണ്സന് കൈമാറി. ഏഴു വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് ഇവര്‍ക്കു ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചത്.
മുഖ്യാഥിതി ഫൈസല്‍ അല്‍ അല്‍ റഷീദ് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു. അനില്‍ പി അലക്സ്, അനില്‍ കെ നമ്പ്യാര്‍, നിജാസ് കാസിം തോമസ് കടവില്‍, ഹംസ പയ്യന്നൂര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ട്രോഫികള്‍ നല്കി. അക്കാദമി രക്ഷാധികാരി പ്രസന്ന കുമാര്‍ അധ്യക്ഷനായിരുന്നു സത്താര്‍ കുന്നില്‍, തോമസ് കടവില്‍, ഇബ്രാഹിം കുന്നില്‍, ഹംസ പയ്യന്നൂര്‍, എന്നിവര്‍ സംസാരിച്ചു. ബ്ളാക്ക് ബെല്‍റ്റ് നേടിയ കുട്ടികളുടെ ഡെമോണ്‍സ്ട്രേഷനും ബിജു തിക്കോടിയുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.