എട്ടുവയസുകാരിയുടെ നോവല്‍ 'ദി മിസ്റ്ററി ഓഫ് ദി ലോസ്റ്റ് പ്ലാന്റ്'
എട്ട് വയസുകാരി ഇന്ത്യന്‍ ബാലികയെഴുതിയ കുഞ്ഞുനോവല്‍ ഷാര്‍ജ ചില്‍ഡ്രന്‍സ് റിഡിങ് ഫെസ്റ്റിവെലില്‍ പ്രകാശനം ചെയ്തു. നഷ്ടപ്പെട്ടു പോയ ചെടി തേടി പുറപ്പെടുന്ന രണ്ട് സഹോദരിമാരുടെ കഥ പറയുകയാണ് ഈ നോവല്‍.
ഇത് അനാഹിത ചൗഹാന്. അബൂദബി റഹാ ഇന്റര്‍നാഷണല്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി. ഈ എട്ടുവയസുകാരിയുടെ ആദ്യ നോവലാണ് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലില്‍ വെളിച്ചം കണ്ടത്. ദി മിസ്റ്ററി ഓഫ് ദി ലോസ്റ്റ് പ്ലാന്റ് എന്നാണ് നോവലിന്റെ പേര്. പന്ത്രണ്ട് അധ്യായങ്ങളുണ്ട്.
ഡല്‍ഹി സ്വദേശികളായ ആദിഷിന്റെയും നീതിയുടെയും മൂത്തമകളാണ് അനാഹിത. കുഞ്ഞനുജത്തി ആഹാനയും ചേച്ചിയുടെ പുസ്തക പ്രകാശനത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. ആറാം വയസ് മുതല്‍ കഥ എഴുതാന്‍ തുടങ്ങിയ അനാഹിത അടുത്ത പുസ്തകം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. വിഷയം അത്ര ചെറുതല്ല.
ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ ക്ഷണമനുസരിച്ചാണ് പുസ്തകപ്രകാശനം ചെയ്യാന്‍ ഇവര്‍ മേളയില്‍ എത്തിയത്.