LiveTV

Live

Gulf

വ്യാജ സീമെന്‍ വിസയില്‍ ഇന്ത്യക്കാരെ യുഎഇയിലേക്ക് കടത്തി ഏജന്റുമാരുടെ പണം തട്ടല്‍

വ്യാജ സീമെന്‍ വിസയില്‍ ഇന്ത്യക്കാരെ യുഎഇയിലേക്ക് കടത്തി ഏജന്റുമാരുടെ പണം തട്ടല്‍
Summary
ഇവരുടെ തട്ടിപ്പിനിരയായ നൂറോളം തൊഴിലാളികള്‍ ഇപ്പോഴും പുറം കടലിലെ കപ്പലുകളില്‍ ദുരിതത്തില്‍ കഴിയുകയാണ്

വ്യാജ സീമെന്‍ വിസയില്‍ ഇന്ത്യക്കാരെ യുഎഇയിലേക്ക് കടത്തി ഏജന്റുമാര്‍ പണം തട്ടുന്നു. ഇവരുടെ തട്ടിപ്പിനിരയായ നൂറോളം തൊഴിലാളികള്‍ ഇപ്പോഴും പുറം കടലിലെ കപ്പലുകളില്‍ ദുരിതത്തില്‍ കഴിയുകയാണ്. തട്ടിപ്പ് നടത്തുന്ന ഏജന്റുമാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

അംഗീകൃത ഏജന്‍സികള്‍ കപ്പല്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സീമെന്‍ വിസയില്‍ പേര് തിരുത്തിയാണ് ഇന്ത്യയില്‍ നിന്ന് തൊഴിലന്വേഷകരെ യു എ ഇയില്‍ എത്തിക്കുന്നത്. ഇവര്‍ പലപ്പോഴും യുഎഇ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ പരിശോധനയില്‍ കുടുങ്ങും. സമ്മര്‍ദ്ദം ശക്തമാകുമ്പോള്‍ ഏജന്റുമാര്‍ ഇവരെ സന്ദര്‍ശകവിസയില്‍ പുറത്തെത്തിച്ച് ഏതെങ്കിലും കപ്പലില്‍ ജോലിക്കെന്ന പേരില്‍ കയറ്റും. ഇവര്‍ക്ക് പിന്നെ കരയിലേക്ക് തിരിച്ചുവരാന്‍ കഴിയാറില്ല. സ്ഥിരം തട്ടിപ്പിനായി ചില കപ്പലുകളുമുണ്ട്. ഇവയിലാണ് നൂറിലേറെ പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നത്.
ഇത്തരത്തില്‍ കുടുങ്ങിയ മലയാളിയടക്കം 13 പേരെ കഴിഞ്ഞ ദിവസമാണ് രക്ഷപ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്ന് ആളെ കയറ്റിവിടുന്ന രവിവര്‍മ, മനോജ് ഝാ, നീല്‍മണി, പ്രഭാത്, പ്രവീണ്‍ മിശ്ര, ജിതേന്ദ്ര എന്നീ ഏജന്റുമാരെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് യുഎഇയിലെ ഷിപ്പിങ് ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പ് തടയാന്‍ സീമെന്‍ വിസകള്‍ നയതന്ത്രകേന്ദ്രങ്ങള്‍ വഴിയാക്കണമെന്നും വിമാനകമ്പനികള്‍ ഓകെ ടു ബോര്‍ഡ് സംവിധാനം കര്‍ശനമാക്കണമെന്നും ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നു.