LiveTV

Live

Gulf

ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന് കുവൈത്ത് പ്രത്യേക സെൽ രൂപീകരിക്കുന്നു 

ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന് കുവൈത്ത് പ്രത്യേക സെൽ രൂപീകരിക്കുന്നു 
Summary
വിവര സാങ്കേതിക രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിനായി നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ എന്ന പേരിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കാനാണു പദ്ധതി

ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്ത് പ്രത്യേക സെൽ രൂപീകരിക്കുന്നു .വിവര സാങ്കേതിക രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിനായി നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ എന്ന പേരിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കാനാണു പദ്ധതി . കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് .

വിവര സാങ്കേതിക രംഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിൻറെ പ്രധാനലക്ഷ്യം . വിവരശേഖരണം , കൈമാറ്റം എന്നിവ സുരക്ഷിതമാക്കാനുള്ള നടപടികൾ കൈക്കൊള്ളുക എന്ന സർക്കാർ നിലപാടിന്റെ ഭാഗമായാണ് സൈബർ സുരക്ഷാ കേന്ദ്രം എന്ന ആശയം പ്രാവർത്തികമാക്കുന്നതെന്നു കാബിനറ്റ് വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭായോഗമാണ് ചൊവാഴ്ച ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് . വിവര സാങ്കേതിക രംഗത്തെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും സേവനമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ മറികടക്കുന്നതിനും ദേശീയ സൈബർ സുരക്ഷാ കേന്ദ്രം പ്രയോജനപ്പെടുമെന്നാണ് സർക്കാർ വിലയിരുത്തൽ .

പബ്ലിക് അതോറിറ്റി ഫോർ ഇൻഫർമേഷൻ കേന്ദ്രത്തിന്റെ മേല്നോട്ടത്തിലായിരിക്കും സൈബർ സെക്യൂരിറ്റി സെന്റർ പ്രവർത്തിക്കുക. . സെന്റർ സ്ഥാപിക്കുന്നത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ അതോറിറ്റിക്ക് നിർദേശം നൽകിയതായി കാബിനറ്റ്കാര്യ മന്ത്രി ഷെയ്ഖ് മുബാറക് അബ്ദുൽ അലസബാഹ്‌ അറിയിച്ചു . അതിനിടെ കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സുരക്ഷിതരാക്കുക സാമൂഹ്യ മാധ്യമങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക എന്നെ ലക്ഷ്യങ്ങൾ മുൻ നിർത്തി ആഭ്യന്തര മന്ത്രാലയം പ്രത്യേകസമ്മേളനം ആരംഭിച്ചു .

സാമൂഹ്യ മാധ്യമങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതിനെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എൻ ജി ഒ കൾക്കും പത്ര ദൃശ്യമാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കാൻ കഴിയുമെന്നും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറല്ല പറഞ്ഞു.