യു.എ.ഇ യില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്

നടപ്പു വര്‍ഷത്തില്‍ ദുബൈ ഉള്‍പ്പെടെ യു.എ.ഇ എമിറേറ്റുകളില്‍ ജീവിത ചെലവില്‍ ഉണ്ടായ വര്‍ധന, പണപ്പെരുപ്പ നിരക്കിനെയും ബാധിച്ചതായി റിപ്പോര്‍ട്ട്. 2017 ജനുവരില്‍ പണപ്പെരുപ്പ തോത് 2.3 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിവിധ തുറകളില്‍ ജീവിത ചെലവ് വര്‍ധിച്ച സാഹചര്യമാണ് പണപ്പെരുപ്പത്തിലും പ്രതിഫലിക്കുന്നത്. ഉപഭോക്തൃ വില സൂചികയിലും പോയ മാസം വര്‍ധനയാണുള്ളത്. ആരോഗ്യ സേവനം, വിദ്യാഭ്യാസം, ഗതാഗതം എന്നിവക്കു പുറമെ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും മേഖലയില്‍ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ മാത്രം 5.7 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. വിദ്യാഭ്യാസം, ഗതാഗതം എന്നീ തുറകളിലാകട്ടെ, നാലര ശതമാനത്തോളമാണ് ചെലവ് ഉയര്‍ന്നിരിക്കുന്നത്. കെട്ടിട വാടകയില്‍ 2.3 ശതമാനത്തിന്‍െറ വര്‍ധനയാണുളളത്. ഗാര്‍ഹിക ഉപകരണങ്ങളുടെ ചെലവും കൂടിയിരിക്കുകയാണ്.
ദുബൈയിലെ മിക്ക വിദ്യാലയങ്ങളിലും നടപ്പുവര്‍ഷം രണ്ടര മുതല്‍ അഞ്ചു ശതമാനം വരെ ഫീസ് ഉയര്‍ത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കെ, പ്രവാസികളായ മധ്യവര്‍ഗത്തിന്‍െറ കുടുംബ ബജറ്റ് വീണ്ടും താളംതെറ്റും.