കുവൈത്തിലെ ഇന്ത്യക്കാര്‍ 9,21,666

കുവൈത്തില്‍ ഔദ്യോഗിക രേഖകളോടെ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 9,21,666 എന്ന് എംബസ്സി. 7,07,085 പുരുഷന്മാരും 1,94,386 സ്ത്രീകളും ആണ് വിവിധ വിസ കാറ്റഗറികളിലായി കുവൈത്തില്‍ താമസിക്കുന്നത്. ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സില് നിന്നുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്.
താമസകാര്യ വകുപ്പില്‍ നിന്നു ലഭിച്ച 2016 ഒക്ടോബര്‍ 11 വരെയുള്ള കണക്കുകളാണ് എംബസി മാധ്യമങ്ങള്‍ക്കു നല്‍കിയത്. ഇത് പ്രകാരം താമസ രേഖകള്‍ ഉള്ള മൊത്തം ഇന്ത്യക്കാരുടെ എണ്ണം 9,21,666 ആണ്. ഇതില്‍ 4,60411 പേര് സ്വകാര്യ മേഖലയിലും 2,99,127 പേര് സര്‍ക്കാര്‍ മേഖലയിലും ആണ് ജോലി ചെയ്യുന്നത്. 74,745 സ്ത്രീകള്‍ ഉള്‍പ്പെടെ 1,12,536 പേര് ആശ്രിത വിസയിലാണ് കുവൈത്തില്‍ കഴിയുന്നത്.
ഒരു വനിത ഉള്‍പ്പെടെ 44 ഇന്ത്യക്കാര്‍ ബിസിനസ് വിസയിലും 9 പേര് വിദ്യാഭ്യാസ വിസയിലുമാണ്. 26 സ്ത്രീകളും 17 പുരുഷന്മാരും സ്വന്തം സ്പോണ്സര്ഷിപ്പിലുള്ളവരാണ്. 2,19,390 പുരുഷന്മാരും 79,737 സ്ത്രീകളുമാണ് വീട്ടുജോലിക്കാരായുള്ളത്. ഗാര്‍ഹിക മേഖലയിലുള്ള ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 20% ഇടിവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.