LiveTV

Live

Gulf

തന്ത്രപ്രധാന തസ്​തികകളിൽ നിന്ന് വിദേശികളെ ഒഴിവാക്കാനൊരുങ്ങി കുവൈത്ത്

തന്ത്രപ്രധാന തസ്​തികകളിൽ നിന്ന് വിദേശികളെ ഒഴിവാക്കാനൊരുങ്ങി കുവൈത്ത്
Summary
1000 വിദേശികളെ പിരിച്ചു വിടാൻ മന്ത്രാലയം നടപടികൾ ആരംഭിച്ചതായി കുവൈത്ത് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിൽ തന്ത്രപ്രധാന തസ്​തികകളിൽ നിന്ന് വിദേശികളെ ഒഴിവാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. 1000 വിദേശികളെ പിരിച്ചു വിടാൻ മന്ത്രാലയം നടപടികൾ ആരംഭിച്ചതായി കുവൈത്ത് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. വിദേശ ജീവനക്കാർക്ക്​ മൂന്നുമാസ നോട്ടിസ്​ നൽകി നിയമാനുസൃത ആനുകൂല്യങ്ങളോടെ ഒഴിവാക്കുമെന്നാണ്​ റിപ്പോർട്ട്​.

സർക്കാരിന്റെ സ്വദേശിവൽക്കരണനയത്തിന്റെ ചുവടു പിടിച്ചു പരമാവധി ​വിദേശികളെ ഒഴിവാക്കുക എന്നതിനൊപ്പം തന്ത്രപ്രധാന തസ്​തികകളിൽ വിദേശികൾ ജോലി ചെയ്യുന്നത്​ സുരക്ഷാഭീഷണിയുണ്ടാക്കും എന്ന വിലയിരുത്തലി​െൻറ കൂടി അടിസ്ഥാനത്തിലാണ്​ നടപടി. പിരിച്ചു വിടുന്ന വിദേശികൾക്ക് പകരം സ്വദേശികളെ റിക്രൂട്ട്​ ചെയ്യുന്നതിനായി സിവിൽ സർവിസ്​ കമീഷന്​ നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു . 300 പേരെ വീതം ഇലക്​ട്രോണിക്​ പാസ്​പോർട്ട്​ നൽകുന്ന കേന്ദ്രത്തിൽനിന്നും താമസകാര്യ വകുപ്പിൽനിന്നും സർവിസ്​ സെൻററിൽനിന്നും 50 പേരെ വീതം താമസകാര്യ വകുപ്പിൻറെയും ആഭ്യന്തര മന്ത്രാലയത്തിൻറെയും ആസ്ഥാന മന്ദിരത്തിനിന്നുമാണ്​ ഒഴിവാക്കുന്നത്​.

ആഭ്യന്തര മന്ത്രാലയത്തിൽ സമ്പൂർണ സ്വദേശിവത്​കരണമാണ്​ അധികൃതരുടെ പരിഗണനയിലുള്ളത്​. ഇതിൻറെ ആദ്യപടിയായാണ് ​ 1000 വിദേശികളെ അടിയന്തരമായി ഒഴിവാക്കുന്നത്​. ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ തസ്​തികകളിൽ ജോലി ചെയ്യുന്നുണ്ട്​.