LiveTV

Live

Gulf

കുവൈത്തിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്

കുവൈത്തിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്
Summary
തിങ്കളാഴ്ചയാണ് പുതിയ കാബിനറ്റംഗങ്ങളെ പ്രഖ്യാപിച്ചു കൊണ്ടുള്ള അമീരി വിജ്ഞാപനം വന്നത്

കുവൈത്തിൽ പുതിയ സർക്കാർ അധികാരത്തിലേക്ക് . പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പതിനാറംഗ മന്ത്രിസഭയിൽ കൂടുതലും പുതുമുഖങ്ങൾ .തിങ്കളാഴ്ചയാണ് പുതിയ കാബിനറ്റംഗങ്ങളെ പ്രഖ്യാപിച്ചു കൊണ്ടുള്ള അമീരി വിജ്ഞാപനം വന്നത്.

തിങ്കളാഴ്ച ഉച്ചക്ക് സൈഫ്പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ സബാഹുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണു അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് കാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത് . പുതിയ മന്ത്രിസഭയിൽ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽസബാഹ്‌ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമാകും വിദേശകാര്യമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെയും , ആഭ്യന്തരമന്ത്രിയായി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് അൽ സബാഹിനെയും നിലനിർത്തിയിട്ടുണ്ട് . തൊഴിൽ സാമൂഹ്യക്ഷേമമന്ത്രി ഹിന്ദ് അൽ സബീഹ് , വാണിജ്യമന്ത്രി ഖാലിദ് അൽ റൗദാൻ എന്നിവർക്കും വകുപ്പ് മാറ്റമില്ല ധനമന്ത്രിആയിരുന്ന അനസ് അൽ സ്വാലിഹിന് കാബിനറ്റ് കാര്യവും മുൻവിദ്യാഭ്യാസമന്ത്രി നായിഫ് അൽ ഹാജറാഫിന് ധനകാര്യവും ഔകാഫ് മന്ത്രി മുഹമ്മദ് അൽ ജബ്രിക്ക് വാർത്താവിനിയവും ആണ് പുതിയമന്ത്രിസഭയിലെ വകുപ്പുകൾ .മുന്മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ഡോ. ജമാൽ അൽ ഹർബി, അബ്​ദുറഹ്​മാൻ അൽ മുതവ്വ, മുഹമ്മദ്​ അബ്​ദുല്ല അൽ സബാഹ് , യാസിർ അബൽ, മുഹമ്മദ്​ ഫാരിസ്​, ഫാലിഹ്​ അസബ്​ എന്നിവർക്ക്​ സ്ഥാനം നഷ്​ടമായി. ഹിന്ദ് അൽ സാബീഹിനെ കൂടാതെ മറ്റൊരു വനിതാമന്ത്രി കൂടി പുതിയ കാബിനറ്റിൽ അംഗമായിട്ടുണ്ട് . പാർപ്പിടകാര്യമാണ് വനിതാമന്ത്രിയായ ജിനാണ് മുഹ്‌സിൻ റമദാൻ നൽകിയത് . ഊർജമന്ത്രിയായി നിയോഗിക്കപ്പെട്ട ബഖീത് അൽ റഷീദി, ആരോഗ്യമന്ത്രി ഡോ , ബസ്സിൽ ഹമൂദ്‌ ഹമദ് അൽ സബാഹ്, വിദ്യാഭ്യാസമന്ത്രി ഹാമിദ് മുഹമ്മദ് അൽ ആസ്മി. പാർലിമെന്ററി കാര്യമന്ത്രി ആദിൽ മസായിദ് അൽ ഖറാഫി . ഔകാഫ് നീതിന്യായ വകുപ്പ് മന്ത്രി ഫഹദ് മുഹമ്മദ് അൽ അഫാസി പൊതുമരാമത്തു മന്ത്രി ഹുസാം മുഹമ്മദ് അൽ റൂമി എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ. രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ഗുണത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കാൻ പുതിയ മന്ത്രിസഭക്ക് സാധിക്കട്ടെയെന്ന് അമീർ ആശംസിച്ചു.