LiveTV

Live

Gulf

ദുബൈയില്‍ ആയുധം കൈവശം വച്ചാല്‍ കടുത്ത ശിക്ഷ

ദുബൈയില്‍ ആയുധം കൈവശം വച്ചാല്‍ കടുത്ത ശിക്ഷ
Summary
കത്തി, വാള്‍, കുറുവടി തുടങ്ങിയ വസ്തുക്കള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവും 5000 മുതല്‍ 30,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.

ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെതിരെ ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്. കത്തി, വാള്‍, കുറുവടി തുടങ്ങിയ വസ്തുക്കള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവും 5000 മുതല്‍ 30,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.

ഫിഫ ക്ലബ് ലോകകപ്പ് മത്സരം നടക്കുന്ന പശ്ചാത്തലത്തിലാണ് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈവശം വച്ച് സ്റ്റേഡിയത്തില്‍ എത്തുന്നവരെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. കത്തി, കഠാര, കുറുവടി, വെറുംവടി തുടങ്ങി ഗുണ്ടകൾ ഉപയോഗിക്കുന്ന യാതൊന്നും കളിക്കളത്തിന്റെ പരിസരത്തു പോലും അടുപ്പിക്കില്ലെന്ന്​ പൊലിസ്​ മുന്നറിയിപ്പനൽകി. ഇതുമായി ബന്ധപ്പെട്ട വീഡിയോ ചിത്രവും ദുബൈ പൊലീസ്​ പുറത്തിറക്കി.

അബൂദബി സ്പോർട്സ്​ സിറ്റി, അൽ​ഐൻ സായദ്​ സ്റ്റേഡിയം എന്നിവിടങ്ങളിലാണ്​ ഫിഫ ലോകകപ്പ്​ നടക്കുന്നത്​. ലോകത്തെ ഏറ്റവും മികച്ച ക്ലബുകളാണ്​ ഇതിൽ മാറ്റുരക്കുന്നത്​.