LiveTV

Live

Gulf

ഷാര്‍ജയില്‍ മഴവെള്ള പാച്ചിലില്‍ കുടുങ്ങി മരിച്ച ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Summary
റാസല്‍ഖൈമ സെയ്ഫ് ആശുപത്രിയില്‍ ആല്‍ബര്‍ട്ടിന് അന്തിമോപചാരമര്‍പ്പിക്കാനും പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാനും നിരവധി പേരാണ് എത്തിയത്

ഷാര്‍ജയിലെ ഖോര്‍ഫുക്കാനില്‍ മഴവെള്ള പാച്ചിലില്‍ കുടുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ പത്തനംതിട്ട കോന്നി ആവോലിക്കുഴി ദേവാലയത്തില്‍ നടക്കും.

റാസല്‍ഖൈമ സെയ്ഫ് ആശുപത്രിയില്‍ ആല്‍ബര്‍ട്ടിന് അന്തിമോപചാരമര്‍പ്പിക്കാനും പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാനും നിരവധി പേരാണ് എത്തിയത്. ആല്‍ബര്‍ട്ട് പഠിച്ചിരുന്ന ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠികളും പിതാവ് ജോലി ചെയ്യുന്ന ജുല്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കള്‍സിലെ ജീവനക്കാരും, സാമൂഹികപ്രവര്‍ത്തകരും അന്തിമോചാരമര്‍പ്പിക്കാനെത്തി. റാസല്‍ഖൈമ സെന്‍റ് ആന്‍റണി ഓഫ് പാദുവയിലെ ഫാ. തോമസ് അമ്പാട്ടുകുഴി, സെന്‍റ് ഗ്രിഗോറിയോസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഫാ. ജോര്‍ജ് പെരുമ്പട്ടത്ത് തുടങ്ങിയവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് ജോയ്, അമ്മ വല്‍സമ്മ, സഹോദരി ക്രിസ്റ്റി എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ പത്തനംതിട്ട കോന്നിയിലെ വസതിയിലും ആവോലിക്കുഴി ദേവാലയത്തിലും സംസ്കാര ശുശ്രൂഷകള്‍ നടക്കും. ഈമാസം 16നാണ് വിനോദയാത്രക്കിടെ ആല്‍ബര്‍ട്ട് സഞ്ചരിച്ച വാഹനം മലവെള്ള പാച്ചലില്‍ കുടുങ്ങിയത്. ദിവസങ്ങളുടെ തെരച്ചിലിന് ശേഷം ഈമാസം 22ന് ഒമാനിലെ അണക്കെട്ടിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്താനായത്.